Sections

പി.ആർ.എസ്. പണം വൈകിയാൽ ബാങ്കുകൾക്കെതിരെ കർശന നടപടി -  മന്ത്രി പി. പ്രസാദ്

Wednesday, Mar 13, 2024
Reported By Admin
PRS payment

റാണി കായൽ നെൽകൃഷി വിളവെടുപ്പ് തുടങ്ങി


ആലപ്പുഴ: കർഷകർക്ക് പി.ആർ.സ്. സംവിധാനം വഴി നിശ്ചിത സമയത്തിനുള്ള പണം ലഭ്യമാക്കുന്നതിൽ വീഴ്ച വരുത്തുന്ന ബാങ്കുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് കാർഷിക വികസന കർഷകക്ഷേമ വകുപ്പ് മന്ത്രി പി. പ്രസാദ്. ഈ വിഷയത്തിൽ കഴിഞ്ഞ തവണ ബാങ്കുകൾ സ്വീകരിച്ച അങ്ങേയറ്റം നിഷേധാത്മകമായ സമീപനം ഇനി അനുവദിക്കുകയില്ല. കർശന നടപടിയുമായി സർക്കാർ മുന്നോട്ടുപോകുമെന്ന് റാണി കായൽ നെൽകൃഷി വിളവെടുപ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് മന്ത്രി പറഞ്ഞു.

കർഷകരെ സഹായിക്കാത്ത ബാങ്കുകളുമായി സർക്കാർ സഹകരിക്കില്ല. പി.ആർ.എസ് വഴി നെല്ലിന്റെ വില ഏറ്റവും പെട്ടന്ന് കിട്ടാനുള്ള നടപടി സർക്കാർ എടുത്തിട്ടുണ്ട്. പണം ലഭ്യമാക്കുന്നതിൽ ബാങ്കുകളുടെ ഭാഗത്ത് നിന്ന് വീഴ്ച ഉണ്ടാകരുതെന്നും മന്ത്രി പറഞ്ഞു. ബാങ്കുകൾ എടുത്ത സമീപനങ്ങൾ കുട്ടനാട്ടിൽ ചില പ്രതിസന്ധികൾക്ക് കാരണമായി. കർഷകർക്ക് നിലവിൽ ലഭിക്കുന്നതിനേക്കാൾ കൂടുതൽ വില ലഭ്യമാക്കേണ്ടത് അനിവാര്യമാണ്. കർഷകരെ സഹായിക്കാൻ കഴിയുന്ന എല്ല സാധ്യതകളും പ്രയോജനപ്പെടുത്തും.

നെല്ലു സംഭരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ കുറ്റമറ്റ രീതിയിൽ നടപ്പിലാക്കാൻ സർക്കാർ ഒരു കമ്മീഷനെ നിയമിച്ചിരുന്നു. ഈ റിപ്പോർട്ട് ഇപ്പോൾ സർക്കാരിന്റെ പരിഗണനയിലാണ്. ഉത്പാദനത്തിൽ റാണി കായൽ കുട്ടനാട്ടിൽ മുൻപന്തിയിലാണ്. ഗുണമേന്മയുള്ള ഭക്ഷണം നൽകുന്ന കുട്ടനാടൻ മണ്ണ് എല്ലാകാലത്തും സംരക്ഷിക്കണമെന്നും മന്ത്രി പറഞ്ഞു.

തോമസ് കെ. തോമസ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കൈനകരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.സി പ്രസാദ്, പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷനായ കെ.എ പ്രമോദ്, പഞ്ചായത്ത് അംഗം എ.ഡി. ആന്റണി, പ്രിൻസിപ്പൽ കൃഷി ഓഫീസർ എസ്. അനിൽ കുമാർ, റാണി കായൽ പ്രസിഡന്റ് വി.പി. ചിദംബരൻ, ചിത്തിര കായൽ പ്രസിഡന്റ് ജോസഫ് ചാക്കോ, പാടശേഖര സമിതി സെക്രട്ടറി എ.ഡി. കുഞ്ഞച്ചൻ മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.