Sections

ബസുമതി ഇതര അരി കയറ്റുമതി;ഇന്ത്യ വൻ കുതിപ്പിൽ

Friday, Apr 22, 2022
Reported By Admin
Non basmati rice

ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതിയിൽ വൻ വളർച്ചയെന്ന് കേന്ദ്ര സർക്കാർ

 

ഇന്ത്യയുടെ ബസുമതി ഇതര അരി കയറ്റുമതി 2013-14ലെ 2.92 ബില്യൺ ഡോളറിൽ നിന്ന് 2021-22ൽ 6.11 ബില്യൺ ഡോളറായി ഉയർന്നതായി വാണിജ്യ മന്ത്രാലയം  ബുധനാഴ്ച അറിയിച്ചു. 109 ശതമാനം വളർച്ചയാണ് ഇന്ത്യ കൈവരിച്ചത് എന്നാണ് കേന്ദ്രം നൽകുന്ന കണക്ക് സൂചിപ്പിക്കുന്നത്. 2021-22ൽ 150 രാജ്യങ്ങളിലേക്കാണ് ഇന്ത്യ അരി കയറ്റുമതി ചെയ്തതായും ഡിജിസിഐഎസ്‌ കണക്ക് വ്യക്തമാക്കുന്നു.

ഇന്ത്യയിൽ നിന്നുള്ള ബസ്മതി ഇതര അരി കയറ്റുമതി 2019-20 ൽ 2015 ദശലക്ഷം ഡോളറായിരുന്നുവെന്നാണ് ഡിജിസിഐഎസ് കണക്ക്. ഇത് 2020-21ൽ 4799 ദശലക്ഷം ഡോളറായി ഉയർന്നു. 2021-22ൽ 27% വളർച്ച രേഖപ്പെടുത്തി. ബസുമതി ഇതര അരിയുടെ കയറ്റുമതി എല്ലാ കാർഷികോൽപ്പന്നങ്ങളിലും ഏറ്റവും കൂടുതൽ 6115 ദശലക്ഷം ഡോളർ വിദേശ നാണ്യ വരുമാനം നേടി.

2021-22 ലെ രണ്ടാമത് അഡ്വാൻസ് എസ്റ്റിമേറ്റ് പ്രകാരം, 2021-22 ലെ അരിയുടെ മൊത്തം ഉൽപ്പാദനം 127.93 ദശലക്ഷം ടണ്ണായി കണക്കാക്കപ്പെടുന്നു. ഇത് കഴിഞ്ഞ അഞ്ച് വർഷത്തെ ശരാശരി ഉൽപ്പാദനമായ 116.44 ദശലക്ഷം ടണ്ണിനേക്കാൾ 11.49 ദശലക്ഷംടൺ കൂടുതലാണ്. ചൈന കഴിഞ്ഞാൽ ലോകത്തിലെ ഏറ്റവും വലിയ അരി ഉത്പാദക രാജ്യമാണ് ഇന്ത്യ.

കഴിഞ്ഞ രണ്ട് വർഷങ്ങളിൽ തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിലും മൂല്യ ശൃംഖലയുടെ വികസനത്തിനും അരി കയറ്റുമതിക്കായി പുതിയ രാജ്യങ്ങളിൽ അവസരങ്ങൾ കണ്ടെത്താനുള്ള ഇന്ത്യയുടെ ശ്രമങ്ങളും, അരി കയറ്റുമതിയിൽ വൻ കുതിച്ചുചാട്ടത്തിന് കാരണമായി.

 

Story highlights: In 2020-21, India shipped non-basmati rice to nine countries – Timor-Leste, Puerto Rico, Brazil, Papua New Guinea, Zimbabwe, Burundi, Eswatini, Myanmar and Nicaragua, where exports were carried out for the first time or earlier the shipment was smaller in volume.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.