Sections

ആരോഗ്യരംഗത്ത് ആദ്യമായി എഐ അധിഷ്ഠിത വൈകാരിക വിലയിരുത്തൽ അവതരിപ്പിച്ച് ജെഹാംഗിർ വെൽനസ് സെന്റർ

Thursday, Nov 20, 2025
Reported By Admin
JWC integrates AI emotional assessment in healthcare

പൂനെ: ആരോഗ്യ പരിപാലനത്തിന് എഐ അധിഷ്ഠിത വൈകാരിക വിലയിരുത്തലുകൾ ആദ്യമായി സംയോജിപ്പിച്ച സ്ഥാപനമായി പൂനെ ആസ്ഥാനമായ ജെഹാംഗിർ വെൽനസ് സെന്റർ (ജെഡബ്ല്യുസി). ജെഡബ്ല്യുസിയിൽ എത്തുന്ന ഓരോ വ്യക്തിക്കും ഇനി 60 സെക്കൻഡിനുള്ളിൽ ഈ കോൺടാക്റ്റ്ലെസ് സാങ്കേതികവിദ്യ വഴി വൈകാരിക വിലയിരുത്തൽ നടത്താനാകും.

നവരസങ്ങൾ ഉൾപ്പെടെയുള്ള ഒമ്പത് അടിസ്ഥാന വികാരങ്ങളുടെ തീവ്രതയാണ് ഇമോസ്കേപ്പ് അളക്കുന്നത്. ഈ വൈകാരിക പാറ്റേണുകൾ ശാരീരിക ആരോഗ്യ സൂചകങ്ങളുമായി താരതമ്യം ചെയ്ത്, രോഗശാന്തി പ്രക്രിയയിലോ ശാരീരിക ലക്ഷണങ്ങളിലോ വൈകാരിക ഘടകങ്ങൾ എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നതിനെക്കുറിച്ച് പുതിയ ഉൾക്കാഴ്ചകൾ നൽകുന്നു.

നിഹിലെന്റ് വികസിപ്പിച്ച മെഡിക്കൽ ഗ്രേഡ് ' ഇമോസ്കേപ്പ്' എന്ന എഐ പ്ലാറ്റ്ഫോമുമായി സഹകരിച്ചാണ് ശാരീരികവും വൈകാരികവുമായ ആരോഗ്യത്തെ സമന്വയിപ്പിക്കുന്ന ഈ സുപ്രധാന ചുവടുവയ്പ്. ഇത് പ്രതിരോധ ആരോഗ്യപരിപാലനത്തിൽ ഇന്ത്യയെ മുൻനിരയിൽ എത്തിക്കുന്നു.

വൈകാരിക ആരോഗ്യം ചികിത്സാ പ്രക്രിയയിലെ ഒരു പ്രധാന ഘടകമായി മാറുന്ന ഒരു പുരോഗമനപരമായ ആരോഗ്യ പരിപാലന മാതൃകയാണ് ജെഡബ്ല്യു ഇതിലൂടെ അവതരിപ്പിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.