- Trending Now:
കൊച്ചി: ഇന്ത്യയുടെ ഡിജിറ്റൽ മാറ്റത്തിന് പിന്നിൽ കുതിപ്പേകുന്നത് കൃത്രിമ ബുദ്ധിയാണെന്ന് തെളിയിച്ചുകൊണ്ട്, സാംസങ് ഐഐടി ഡൽഹിയുമായി ചേർന്ന് സംഘടിപ്പിച്ച സോൾവ് ഫോർ ടുമോറോ (എസ്എഫ്ടി) 2025 മത്സരത്തിൽ രാജ്യത്തെ ആയിരക്കണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു. 'സുരക്ഷിതവും സ്മാർട്ടും എല്ലാവരെയും ഉൾക്കൊള്ളുന്നതുമായ ഭാരതത്തിനായുള്ള എഐ' എന്ന വിഷയത്തിലായിരുന്നു ഇത്തവണത്തെ മത്സരം.
പൊതു ഇടങ്ങളിൽ സുരക്ഷ വർദ്ധിപ്പിക്കുന്നതിനും, കാഴ്ച വൈകല്യമുള്ളവർക്ക് പ്രവേശനക്ഷമത മെച്ചപ്പെടുത്തുന്നതിനും, തത്സമയ അടിയന്തര പ്രതികരണത്തെ പിന്തുണയ്ക്കുന്നതിനുമുള്ള സാങ്കേതികവിദ്യ രൂപകൽപ്പന ചെയ്യാൻ എഐ തീം വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിച്ചു.
ഉത്തരപ്രദേശിലെ അതിർത്തി നിരീക്ഷണത്തിനുള്ള എഐ ഡ്രോൺ സംവിധാനം 'ചക്രവ്യൂഹ്', സ്ത്രീസുരക്ഷയ്ക്കുള്ള എഐ ആപ്പ് 'എറർ 404', ഡൽഹിയിലെ 'പാഷനേറ്റ് പ്രോബ്ലം സോൾവർ' സ്മാർട്ട് എനർജി മീറ്റർ, കാഴ്ച വൈകല്യമുള്ളവർക്കുള്ള എഐ ഗ്ലാസ് 'സിക്കാറിയോ' എന്നിവ ശ്രദ്ധേയമായ ആശയങ്ങളായി മാറി.
തീം ജേതാക്കളായി ബെംഗളുരുവിലെ തുഷാർ ഷോയുടെ പെർസീവിയ ടീമിനെ തിരഞ്ഞെടുത്തു. കാഴ്ചവൈകല്യമുള്ളവർക്ക് വഴികാട്ടൽ, ഒബ്ജക്ട് ഡിറ്റെക്ഷൻ എന്നിവയ്ക്കുള്ള എഐ ഗ്ലാസുകൾ തുടങ്ങിയവയാണ് ടീം വികസിപ്പിച്ചത്.
എഐയ്ക്കു പുറമെ, ദേശീയ ജേതാക്കളിൽ നെക്സ്റ്റ്പ്ലേ.എഐ (എഐ സ്പോർട്സ് കോച്ചിംഗ് പ്ലാറ്റ്ഫോം), പാരാസ്പീക്ക് (സ്പീച്ച് ക്ലാരിഫിക്കേഷൻ ഡിവൈസ്), പൃത്വി രക്ഷക് (സുസ്ഥിരത ആപ്പ്) എന്നിവയും ഉൾപ്പെട്ടു.
ജേതാക്കൾക്ക് 1 കോടി രൂപവരെ ഇൻക്യൂബേഷൻ സഹായം, 1 ലക്ഷം രൂപയുടെ ഗ്രാന്റുകൾ, ഗുഡ്വിൽ അവാർഡുകൾ, യംഗ് ഇന്നവേറ്റർ അവാർഡുകൾ, ഗാലക്സി ഇസഡ് ഫൽപ്പ് സ്മാർട്ട്ഫോണുകൾ എന്നിവ ലഭിച്ചു.
എഫ്ഐടിടി ലാബുകളിലേക്കുള്ള ആക്സസ്, വ്യവസായ അക്കാദമിക് മെന്റർഷിപ്പ്, ഉത്തരവാദിത്തമുള്ള എഐ നവീകരണങ്ങൾക്ക് പരിശീലനം എന്നിവയിലൂടെ എസ്എഫ്ടി യുവാക്കൾക്ക് ചേഞ്ച്മേക്കർമാരാകാനുള്ള വേദി ഒരുക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.