- Trending Now:
രാജ്യത്ത് ജനപ്രതിനിധികള്‍ക്ക് ഒറ്റ പെന്‍ഷന്‍ എന്ന തീരുമാനം പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍. ഇതുസംബന്ധിച്ച് പാര്‍ലമെന്റ് സംയുക്ത സമിതി വിജ്ഞാപനമിറക്കി. ഇതോടെ മറ്റ് പദവികളിലിരുന്ന് മുന്‍ എംപിമാര്‍ക്ക് പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല. മറ്റ് പെന്‍ഷന്‍ വാങ്ങുന്നില്ലെന്ന് മുന്‍ എംപിമാര്‍ എഴുതി നല്‍കുകയും വേണം. കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകളിലെ ഏതെങ്കിലും പദവിയിലിരുന്നും ഇനി എംപി പെന്‍ഷന്‍ വാങ്ങാന്‍ കഴിയില്ല.പൊതുമേഖലാ, തദ്ദേശഭരണ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് പുതിയ തീരുമാനം ബാധകമാണ്.
നിയമസഭാ പെന്‍ഷനും എംപി പെന്‍ഷനും ഒന്നിച്ച് വാങ്ങാന്‍ സാധിക്കില്ലെന്നു പാര്‍ലമെന്റ് സംയുക്ത സമിതിയുടെ ശുപാര്‍ശ പ്രകാരം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കുന്നുണ്ട്. രാഷ്ട്രപതിക്കും ഉപരാഷ്ട്രപതിക്കും ഗവര്‍ണര്‍മാര്‍ക്കും നിയമം ബാധകമാണ്. എംപിമാരുടെ പെന്‍ഷന്‍ നിശ്ചയിക്കാനുള്ള പാര്‍ലമെന്റ് സംയുക്ത സമിതിയാണ് ചട്ടങ്ങള്‍ ചട്ടങ്ങള്‍ കര്‍ശനമാക്കാനുള്ള ശുപാര്‍ശ പുറത്തിറക്കിയത്.
കേന്ദ്രം നല്‍കും മാസം 3000 രൂപയുടെ പെന്ഷന്; 18 കഴിഞ്ഞാല്‍ അംഗങ്ങളാകാം
... Read More
പെന്ഷന് അപേക്ഷിക്കേണ്ടവര്‍ മറ്റ് പ്രതിഫലങ്ങള്‍ വാങ്ങുന്നില്ലെന്ന് വ്യക്തമാക്കി കൊണ്ടു വേണം അപേക്ഷ സമര്‍പ്പിക്കാന്‍. വ്യക്തിഗത വിവരങ്ങള്‍ക്കൊപ്പം ഇക്കാര്യവും സൂചിപ്പിക്കണം. ആദ്യ ടേമില്‍ 25,000 രൂപയും തുടര്‍ന്നുള്ള ഓരോ വര്‍ഷങ്ങളിലും രണ്ടായിരം രൂപ വീതവുമാണ് എം പിമാര്‍ക്കുള്ള പെന്‍ഷന്‍.നിലവില്‍ സംസ്ഥാന സര്‍ക്കാരുകളില്‍ മന്ത്രിമാരായിരിക്കുന്ന മുന്‍ എംപിമാര്‍ക്കുവരെ പെന്‍ഷന്‍ ലഭിക്കുന്നുണ്ട്. എംഎല്‍എ , എംപി പെന്‍ഷനുകള്‍ ഒന്നിച്ച് വാങ്ങുന്നതിനും പുതിയ നിര്‍ദേശം തടയിടും. സര്‍ക്കാര്‍ ഉദ്യോഗസ്ഥരായിരുന്ന ശേഷം എം പിമാരായവര്‍ക്കും ഇനി ഒരു പെന്‍ഷനേ അര്‍ഹതയുണ്ടാവൂ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.