Sections

നെഫ്രോപ്ലസ് ഐപിഒയ്ക്ക്

Tuesday, Jul 29, 2025
Reported By Admin
NephroCare Files for IPO with SEBI to Raise ₹353 Crore

കൊച്ചി: നെഫ്രോപ്ലസ് എന്ന ബ്രാൻഡിലൂടെ അറിയപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയതും ആഗോളതലത്തിൽ അഞ്ചാമത്തേയും ഡയാലിസിസ് സേവന ദാതാക്കളായ നെഫ്രോകെയർ ഹെൽത്ത് സർവീസസ് ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാരംഭ രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

രാജ്യത്തെ 269 നഗരങ്ങളിലായി 447 ക്ലിനിക്കുകളും ആഗോള തലത്തിൽ പ്രതിവർഷം 33,000 രോഗികൾക്ക് സേവനം നൽകുന്ന ഹൈദരാബാദ് ആസ്ഥാനമായുള്ള കമ്പനി 353.4 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെയും നിലവിലുള്ള നിക്ഷേപകരുടെയും 1,27,92,056 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐസിഐസിഐ സെക്യൂരിറ്റീസ് ലിമിറ്റഡ്, ആംബിറ്റ് പ്രൈവറ്റ് ലിമിറ്റഡ്, ഐഐഎഫ്എൽ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡ്, നോമുറ ഫിനാൻഷ്യൽ അഡൈ്വസറി ആൻഡ് സെക്യൂരിറ്റീസ് (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡ് എന്നിവരാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർമാർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.