Sections

നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് എസ്എസ്ഇയിലെ ആദ്യ അഞ്ചു ലിസ്റ്റിങുകൾക്കു തുടക്കമായി

Saturday, Mar 16, 2024
Reported By Admin
NSE

കൊച്ചി: നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (എൻഎസ്ഇ) സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ചിൽ (എസ്എസ്ഇ) ആദ്യ അഞ്ച് ലിസ്റ്റിങുകൾ നടത്തി. സ്വാമി വിവേകാനന്ദ യൂത്ത് മൂവ്മെൻറ്, ട്രാൻസ്ഫോം റൂറൽ ഇന്ത്യ, മുക്തി, ഏകലവ്യ ഫൗണ്ടേഷൻ, എസ്ജിബിഎസ് ഉന്നതി ഫൗണ്ടേഷൻ എന്നിവയുടെ ലിസ്റ്റിങാണ് നടന്നത്. വിവിധ വികസന പദ്ധതികൾക്ക് പ്രയോജനപ്പെടുത്താനായി ഏകദേശം 8 കോടി രൂപയോളമാണ് ഈ ലിസ്റ്റിങുകളുടെ ഫലമായി ലഭ്യമായത്.

സെബി ചെയർപേഴ്സൺ മാധബി പുരി പുച്ച്, സെബിയുടെ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് അഡൈ്വസറി കമ്മിറ്റി ചെയർമാൻ ഡോ. ആർ ബാലസുബ്രഹ്മണ്യം തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ലിസ്റ്റിങ് ചടങ്ങ്.

രാജ്യത്തെ എല്ലാ ജനങ്ങളേയും മുഖ്യധാരയിൽ ഉൾപ്പെടുത്താനുള്ള യാത്രയിൽ ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്ക് വലിയ പങ്കാണു വഹിക്കാനുള്ളതന്ന് സെബി ചെയർപേഴ്സൺ മാധബി പുരി ബുച്ച് പറഞ്ഞു.

ഇന്ത്യയിലെ സാമൂഹിക മേഖലയുടെ വികസനത്തിനായി ഒരു പുതിയ സാമ്പത്തിക മാർഗ്ഗം തുറക്കുന്നതിനു പുറമേ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കുന്നതിൽ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് ധാരാളം ആളുകളുടെ പങ്കാളിത്തം ഉറപ്പുവരുത്തുമെന്ന് സെബിയുടെ സോഷ്യൽ സ്റ്റോക്ക് എക്സ്ചേഞ്ച് അഡൈ്വസറി കമ്മിറ്റി ചെയർമാൻ ഡോ. ആർ ബാലസുബ്രഹ്മണ്യം പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.