- Trending Now:
കോട്ടയം: കേന്ദ്ര നൈപുണ്യ വികസനസംരംഭകത്വ മന്ത്രാലയവും കേരള സർക്കാർ തൊഴിലും നൈപുണ്യവും വകുപ്പും ചേർന്ന് ജില്ലയിൽ ആർ.ഐ സെന്ററിന്റെ ആഭിമുഖ്യത്തിൽ മാർച്ച് 3 ന് ഏറ്റുമാനൂർ ഗവ.ഐ.ടി.ഐയിൽ പ്രധാനമന്ത്രി നാഷണൽ അപ്രന്റീസ്ഷിപ്പ് മേള നടത്തുന്നു. അപ്രന്റീസ് പരിശീലനത്തിന് പരമാവധി അവസരങ്ങൾ ഒരുക്കുന്നതിനു വേണ്ടിയുള്ള ഈ മേളയിൽ കേന്ദ്ര സംസ്ഥാന സർക്കാർ സ്ഥാപനങ്ങളും സ്വകാര്യപൊതുമേഖലസ്ഥാപനങ്ങളും പങ്കെടുക്കും. എൻജിനീയറിംഗ് /നോൺ എൻജിനീയറിംഗ് ട്രേഡുകളിൽ ഐ.ടി.ഐ യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ അന്നേദിവസം രാവിലെ ഒമ്പത് മുതൽ 11 മണി വരെയാണ്. www.apprenticeshipindia.gov.in എന്ന സൈറ്റിൽ രജിസ്റ്റർ ചെയ്യാവുന്നതാണ്. ഫോൺ: 0481 -2561803 ,9495393932
കാർഷികയന്ത്രവത്ക്കരണ ഗവേഷണങ്ങൾക്ക് പ്രോത്സാഹനം: സംവാദം നടത്തി... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.