- Trending Now:
മുംബൈ: നബാർഡും ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യയും (ഐഎഎംഎഐ) ചേർന്ന് 'ആഗോള മാറ്റത്തിനായി ഗ്രാമീണ നൂതനാശയങ്ങൾക്ക് കരുത്തേകുക' എന്ന പ്രമേയത്തിൽ എർത്ത് സമ്മിറ്റ് 2025-26 സംഘടിപ്പിക്കുന്നു.
ഗ്രാമീണ നൂതനാശയങ്ങൾക്ക് ശക്തി പകരുക, കർഷക കൂട്ടായ്മകൾ, വനിതാ സംരംഭകർ, പ്രാദേശിക സമൂഹങ്ങൾ എന്നിവരുടെ പരിവർത്തനപരമായ പരിഹാരങ്ങൾ പ്രദർശിപ്പിക്കുക, ഗ്രാമീണ വികസനത്തിന്റെ ഭാവി പുനർനിർവചിക്കുക, സാങ്കേതികവിദ്യ, ധനകാര്യം, കൃഷി, കാലാവസ്ഥാ പ്രവർത്തനം എന്നിവ തമ്മിലുള്ള വിടവുകൾ നികത്താൻ സഹായിക്കുക എന്നിവയാണ് സമ്മിറ്റിന്റെ പ്രധാന ലക്ഷ്യങ്ങൾ.
2025 നവംബർ 20-21 തീയതികളിൽ ഹൈദരാബാദിലെ ഹൈടെക്സ് എക്സിബിഷൻ സെന്ററിൽ നടക്കുന്ന ആദ്യ ഘട്ടത്തിന് പുറമെ, 2025 ഡിസംബർ 5-6 തീയതികളിൽ ഗാന്ധിനഗറിലെ മഹാത്മാ മന്ദിറിലും 2026 ഫെബ്രുവരിയിൽ ന്യൂഡൽഹിയിലുമായി മൂന്ന് ഘട്ടങ്ങളിലായാണ് ഈ ഉച്ചകോടി നടക്കുക.
നയരൂപീകരണ വിദഗ്ധർ, വ്യവസായ പ്രമുഖർ, നിക്ഷേപകർ, സ്റ്റാർട്ടപ്പ് സ്ഥാപകർ, എൻജിഒകൾ, അക്കാദമിക് വിദഗ്ധർ തുടങ്ങിയവർ പങ്കെടുക്കുന്ന ഈ പരിപാടിയിൽ ഹാക്കത്തോണുകൾ, സ്റ്റാർട്ടപ്പ്-ഇൻവെസ്റ്റർ കണക്ട് പ്രോഗ്രാമുകൾ, പ്രദർശനങ്ങൾ തുടങ്ങിയ അനുബന്ധ പരിപാടികളും ഉണ്ടാകും.
ഉച്ചകോടിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്, സന്ദർശിക്കുക: https://earth-summit.com/
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.