- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ദേശിയ സ്പിരിറ്റ്സ് നിർമ്മാതാക്കളായ അലൈഡ് ബ്ലെൻഡേഴ്സ് ആൻഡ് ഡിസ്റ്റിലേഴ്സ് (എബിഡി) അവരുടെ വിജയകരമായ ബ്രാൻഡ് 'ഐക്കണിക്ക്' വിപുലീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയിലെ ആദ്യ വിന്റർ വിസ്ക്കി അവതരിപ്പിച്ചു. മഹാരാഷ്ട്രയിൽ ലഭിച്ച ശക്തമായ പ്രതികരണത്തിന് പിന്നാലെ ഉത്തരപ്രദേശിലും ഹരിയാനയിലും പുതിയ ഉൽപ്പന്നം അവതരിപ്പിച്ചു.
മുൻനിര വിസ്ക്കി വിഭാഗത്തിൽ ഐക്കണിക്ക് ഈ വർഷം വോള്യവും മാർക്കറ്റ് ഷെയറും ഇരട്ടിയാക്കി വളർച്ച കൈവരിച്ചു. ഉത്തരപ്രദേശിൽ ബ്രാൻഡ് ഇപ്പോൾ രണ്ടാം സ്ഥാനത്താണ്. സാമ്പത്തിക വർഷത്തിന്റെ ആദ്യ അഞ്ച് മാസങ്ങളിൽ തന്നെ 1 മില്ല്യൺ കേസുകൾ കടന്നു.
ഉത്തരപ്രദേശും ഹരിയാനയും ഉൾപ്പെടെ രണ്ടു സംസ്ഥാനങ്ങളിലും ബ്രാൻഡ് മാർക്കറ്റ് ഷെയറിൽ ശ്രദ്ധേയമായ പുരോഗതി നേടി.
വിന്ററിന്റെ തണുപ്പിനും ഉത്സവങ്ങളുടെ ചൂടിനും അനുയോജ്യമായി തയ്യാറാക്കിയ ഐക്കണിക്ക് വിന്റർ, രാജ്യത്തെ ആദ്യ ശീതകാല വിസ്ക്കിയെന്ന വിശേഷണത്തോടെയാണ് വരുന്നത്. കറുവപ്പട്ട, ഗ്രാമ്പൂ, ജാതിക്ക, കുരുമുളക്, ഏലം, ഇഞ്ചി തുടങ്ങിയ യഥാർത്ഥ സുഗന്ധവ്യഞ്ജനങ്ങളും തിരഞ്ഞെടുത്ത സ്കോച്ച് മാൾട്ടുകളും ഇന്ത്യൻ ധാന്യ മദ്യവും ചേർത്താണ് ഈ പ്രത്യേക ബ്ലെൻഡ്. ബർബൺ ഓക്ക് കാസ്ക്കുകളിൽ പാകപ്പെടുത്തിയെടുത്ത ഈ വിസ്ക്കി, വറുത്ത കുറിപ്പുകളും നീണ്ടുനിൽക്കുന്ന, സുഖകരമായ ഒരു പ്രൊഫൈൽ നൽകുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.