- Trending Now:
മുംബൈ: പ്രമുഖ ഓൺലൈൻ നിക്ഷേപ പ്ലാറ്റ്ഫോമായ ഫണ്ട്സ്ഇന്ത്യ, ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ സാമ്പത്തിക ഭാവിക്കായി മാതാപിതാക്കളെ പ്രോത്സാഹിപ്പിക്കാൻ #SmartParentMove എന്ന പേരിൽ ഒരു ഡിജിറ്റൽ കാമ്പെയ്നിന് തുടക്കമിട്ടു. കുട്ടികളോടുള്ള സ്നേഹവും ദീർഘവീക്ഷണവും പ്രകടിപ്പിക്കാൻ ഏറ്റവും നല്ല വഴി നേരത്തെയുള്ള നിക്ഷേപമാണെന്ന് കാമ്പെയ്ൻ ഊന്നിപ്പറയുന്നു.
പ്രധാന ചെലവുകൾ വരുമ്പോൾ വിദ്യാഭ്യാസ വായ്പകൾക്കും വ്യക്തിഗത വായ്പകൾക്കും ഇടയിൽ കുടുങ്ങിപ്പോകുന്ന രീതി ഒഴിവാക്കാൻ, നേരത്തെ നിക്ഷേപം തുടങ്ങേണ്ടതിന്റെ പ്രാധാന്യം കാമ്പെയ്ൻ വിശദമാക്കുന്നു. ഇന്നത്തെ ചെറിയതും സ്ഥിരതയുമുള്ള നിക്ഷേപങ്ങൾ ഭാവിയിൽ സമ്മർദ്ദരഹിതമായ നാളുകൾ ഉറപ്പാക്കുമെന്നാണ് ഫണ്ട്സ്ഇന്ത്യയുടെ സന്ദേശം.
സോഷ്യൽ മീഡിയ, ഹ്രസ്വ വീഡിയോകൾ, പോഡ്കാസ്റ്റുകൾ എന്നിവയിലൂടെ 'മൈനർ ഇൻവെസ്റ്റ്മെന്റ് അക്കൗണ്ടിന്റെ' സൗകര്യങ്ങളെയും നികുതി ആനുകൂല്യങ്ങളെയും കുറിച്ച് കാമ്പെയ്ൻ അവബോധം നൽകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.