Sections

ബാർക്ക് ഏഷ്യയുടെ 'റൈസിംഗ് ബ്രാൻഡ് ഓഫ് ഇന്ത്യ 2025', 'മാർക്കറ്റിംഗ് മൈസ്റ്റർ അവാർഡ്' കരസ്ഥമാക്കി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ്

Thursday, Sep 25, 2025
Reported By Admin
Muthoot Mini Wins Prestigious Rising Brand of India 2025

കൊച്ചി: രാജ്യത്തെ വിശ്വസനീയവും, ദീർഘകാലമായി സ്വർണ്ണപ്പണയ രംഗത്ത് പ്രവർത്തിക്കുന്ന ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ 'മുത്തൂറ്റ് യെല്ലോ' എന്ന് പൊതുവെ അറിയപ്പെടുന്ന മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന് മുംബൈയിലെ ഐടിസി മറാഠയിൽ വെച്ച് നടന്ന 'ഗോൾഫെസ്റ്റ് കോൺക്ലേവ് 2025'-ൽ 'പ്രസ്റ്റീജിയസ് റൈസിംഗ് ബ്രാൻഡ് ഓഫ് ഇന്ത്യ 2025' പുരസ്കാരം ലഭിച്ചു. ബാർക്ക് ഏഷ്യ സംഘടിപ്പിച്ച പരിപാടിയിൽ ഹെറാൾഡ് ഗ്ലോബൽ ആണ് പുരസ്കാരങ്ങൾ സമ്മാനിച്ചത്. മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീജിൽ മുകുന്ദ് പുരസ്കാരം ഏറ്റുവാങ്ങി. ഇതിനു പുറമേ നവീനവും ഉപഭോക്തൃ കേന്ദ്രീകൃതവുമായ വിപണന തന്ത്രങ്ങൾക്ക് നേതൃത്വം നൽകിയതിന് ഗ്ലോബൽ മാർക്കറ്റിങ് ഹെഡ് കിരൺ ജെയിംസിന് 'മാർക്കറ്റിംഗ് മെയ്സ്റ്റർ അവാർഡും' ലഭിച്ചു.

പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കാനുള്ള ശേഷി, നവീനത, ഉപഭോക്താക്കളോടുള്ള ദീർഘകാല പ്രതിബദ്ധത എന്നിവ കാഴ്ചവെച്ച സ്ഥാപനങ്ങളെയാണ് 'പ്രസ്റ്റീജിയസ് റൈസിംഗ് ബ്രാൻഡ് ഓഫ് ഇന്ത്യ' പുരസ്കാരങ്ങൾ നൽകി ആദരിക്കുന്നത്. മുത്തൂറ്റ് മിനിയുടെ 'സ്മോൾ ഗോൾഡ് ലോൺ ഫോർ സ്മോൾ നീഡ്സ്' ക്യാമ്പയിനാണ് ഈ അംഗീകാരം നേടിക്കൊടുത്തത്. വിദ്യാഭ്യാസം, ആരോഗ്യപരിചരണം, ഉത്സവകാല ചെലവുകൾ, ചെറിയ ബിസിനസുകൾ തുടങ്ങിയ ചെറിയ തുകയുടെ ആവശ്യങ്ങൾക്കായി സ്വർണ്ണപ്പണയങ്ങൾ എത്രത്തോളം ലഭ്യമാണെന്ന് ഈ ക്യാമ്പയിൻ മനസ്സിലാക്കിക്കൊടുത്തു.

90 ശതമാനത്തിലധികം ഉപഭോക്താക്കളും ചെറിയ തുകയുടെ വായ്പകൾ എടുക്കുന്നത്. അതിനാൽ സ്വർണ്ണവായ്പകളെക്കുറിച്ചുള്ള പൊതുവായ തെറ്റിദ്ധാരണകൾ മാറ്റാനും ദൈനംദിന ആവശ്യങ്ങൾക്കുള്ള ഒരു മികച്ച മാർഗ്ഗമായി സ്വർണ്ണവായ്പയെ എടുത്തുകാണിക്കാനും ഈ ക്യാമ്പയിനിലൂടെ സാധിച്ചു. കമ്പനിയുടെ ബഹുഭാഷാ ബ്രാൻഡ് പ്രവർത്തനങ്ങൾ സത്യസന്ധമായ അവതരണം എന്നിവയിലൂടെ വിവിധ വിപണികളിൽ ഉപഭോക്തൃ വിശ്വാസവും പങ്കാളിത്തവും വർദ്ധിപ്പിച്ചു.

'പ്രസ്റ്റീജിയസ് റൈസിംഗ് ബ്രാൻഡ് ഓഫ് ഇന്ത്യ 2025' പുരസ്ക്കാരം ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ സ്വർണ്ണപ്പണയത്തിനുള്ള വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയാണ് കാണിക്കുന്നത്. സാമ്പത്തിക സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുകയും മികച്ച രീതിയിൽ ഉള്ളതായിരിക്കണമെന്നും തങ്ങൾ എപ്പോഴും വിശ്വസിക്കുന്നു. ലക്ഷക്കണക്കിനുള്ള ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ഗ്രാമീണ, അർദ്ധ നഗര മേഖലകളിലുള്ളവർക്ക് അവരുടെ ആഗ്രഹങ്ങൾക്കും വളർച്ചയ്ക്കും പിന്തുണയ്ക്കുന്ന സമയബന്ധിതമായ വായ്പകൾ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ പുരസ്കാരമെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.

വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തിൽ വിശ്വാസ്യതയും സുതാര്യതയുമാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ വേറിട്ടുനിർത്തുന്നത്. ഈ അംഗീകാരം ഉത്തരവാദിത്തത്തോടെയുള്ള വായ്പാ വിതരണത്തിലും, സുസ്ഥിരമായ വികസനത്തിലും ഊന്നൽ നൽകുന്ന ഉപഭോക്തൃകേന്ദ്രിത സ്ഥാപനം എന്നനിലയിൽ മുത്തൂറ്റ് മിനിയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നു. വളർച്ച, ഭരണനിർവഹണം, സാമൂഹിക സ്വാധീനം എന്നിവ സംയോജിപ്പിക്കുന്ന രീതികളിലൂടെ സ്വർണ്ണപ്പണയ വ്യവസായ മേഖലയെ മുന്നോട്ടുകൊണ്ടുപോകുന്നത് ബഹുമതിയും ഉത്തരവാദിത്തവുമായി കാണുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ. മത്തായി പറഞ്ഞു.

ബിസിനസ്സിനുപരിയായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് സാമൂഹിക വികസനത്തിലും തുടർച്ചയായി നിക്ഷേപം നടത്തുന്നുണ്ട്. സ്കൂൾ കിറ്റുകളും കുടകളും ബാഗുകളും 25,000-ത്തിലധികം വരുന്ന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിതരണം ചെയ്തു. കർഷകർക്ക് വളങ്ങളും പാൽപ്പാത്രങ്ങളും നൽകി. സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനായി തയ്യൽ മെഷീനുകളും സൈക്കിളുകളും നൽകി. അങ്ങനെ നിരവധി സിഎസ്ആർ പ്രവർത്തനങ്ങൾ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്.

മുത്തൂറ്റ് മിനി മൊബൈൽ ആപ്പ് സേവനങ്ങൾ, ഓൺലൈൻ സ്വർണ്ണ വായ്പ തിരിച്ചടവ്, ഇൻസ്റ്റൻറ് വായ്പ വിതരണം തുടങ്ങിയ ഡിജിറ്റൽ പദ്ധതികളിലൂടെ ഉപഭോക്തൃാനുഭവം മെച്ചപ്പെടുത്തി. 2025 ജൂൺ 30-ലെ കണക്കനുസരിച്ച് 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 970ലധികം ശാഖകളുണ്ട്. 5,500-ൽ അധികം ജീവനക്കാരുമായി കമ്പനി 30 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.