- Trending Now:
കൊച്ചി: മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ ഗോൾഡ് ലോൺ ഉപഭോക്താക്കൾക്കായി ലക്കി ഡ്രോ നടത്തുന്നു. സ്മാർട്ട് വാച്ചുകൾ, വീട്ടുപകരണങ്ങൾ തുടങ്ങിയ ആകർഷകമായ സമ്മാനങ്ങൾ നേടാനുള്ള അവസരമാണ് ഇതിലൂടെ ലഭിക്കുന്നത്. 2025 മാർച്ച് 31 വരെയുള്ള ലക്കി ഡ്രോയിലൂടെ ഉപഭോക്താവുമായുള്ള ബന്ധം ശക്തിപ്പെടുത്താനും പെട്ടെന്ന് പണം ആവശ്യമുള്ളവർക്ക് എളുപ്പത്തിൽ വായ്പ ലഭ്യമാക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്.
ചെറുകിട വ്യവസായികൾ, ദിവസവേതനക്കാർ, സംരംഭകർ എന്നിവർക്ക് സാമ്പത്തിക ആവശ്യങ്ങൾ എളുപ്പത്തിൽ കൈകാര്യം ചെയ്യാൻ സഹായിക്കുന്നതിനായി കുറഞ്ഞ പലിശ നിരക്കിൽ ചെറിയ തുകയുടെ ഗോൾഡ് ലോണുകൾ മുത്തൂറ്റ് മിനി നൽകുന്നുണ്ട്. ഇതിലൂടെ 150 കോടിയിലധികം രൂപയുടെ ബിസിനസ് വളർച്ചയും കമ്പനി പ്രതീക്ഷിക്കുന്നു. സാമ്പത്തിക ഉൾപ്പെടുത്തലിനുള്ള കമ്പനിയുടെ പ്രതിബദ്ധതയെയും ഇത് ശക്തിപ്പെടുത്തും.
ദീർഘകാലമായി വിശ്വസനീയമായ ഒരു ധനകാര്യ മാർഗ്ഗമാണ് സ്വർണ പണയ വായ്പയെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ സിഇഒ പി.ഇ. മാത്തായി പറഞ്ഞു. ഈ പദ്ധതിയിലൂടെ ഉപഭോക്താക്കൾക്ക് കൂടുതൽ ഫലപ്രദമായി വായ്പ ലഭ്യമാക്കാനാണ് ലക്ഷ്യമിടുന്നത്. വായ്പ നൽകുന്നതിനപ്പുറം ഉപഭോക്താക്കൾക്ക് സൗകര്യവും അവർക്ക് ഇണങ്ങുന്ന രീതിയിൽ തടസ്സമില്ലാത്ത വായ്പ അനുഭവവും ലഭ്യമാക്കാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ലക്കി ഡ്രോയ്ക്ക് പുറമേ ഉപഭോക്താവിന്റെ ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട് തുക ലഭിക്കുന്ന ഇൻസ്റ്റന്റ് ലോൺ വിതരണം, സുഗമമായ ലോൺ മാനേജ്മെന്റിനായി ഓൺലൈൻ പുതുക്കലും തിരിച്ചടവും, മുഴുവൻ കാലാവധിയിലും പലിശ നിരക്ക് മാറ്റമില്ലാത്ത റിലാക്സ് ഗോൾഡ് ലോൺ, ഉപഭോക്താക്കൾക്ക് ഗോൾഡ് ലോൺ തവണകളായി തിരിച്ചടയ്ക്കാവുന്ന ഫ്ളെക്സിബിൾ തിരിച്ചടവ് പദ്ധതിയായ സൂപ്പർ ഇഎംഐ ലോൺ തുടങ്ങി എളുപ്പത്തിലുള്ള ഡിജിറ്റൽ ലോൺ സേവനങ്ങളും മുത്തൂറ്റ് മിനി ഉപഭോക്താക്കൾക്ക് ലഭ്യമാക്കുന്നു.
ലക്കി ഡ്രോയെക്കുറിച്ച് കൂടുതൽ അറിയുന്നതിന് അടുത്തുള്ള മുത്തൂറ്റ് മിനി ശാഖ സന്ദർശിക്കുകയോ 1800 2700 212 എന്ന നമ്പറിൽ വിളിക്കുകയോ www.muthoottumini.com വെബ്സൈറ്റ് സന്ദർശിക്കുകയോ ചെയ്യാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.