- Trending Now:
കൊച്ചി: രാജ്യത്തെ മുൻനിര സ്വർണ പണയ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളിലൊന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിന്റെ (മുത്തൂറ്റ് യെല്ലോ) ബാംഗ്ലൂരിലെ പുതിയ സോണൽ ഓഫീസ് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് ഉദ്ഘാടനം ചെയ്തു. ദക്ഷിണേന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായുള്ള ഈ സോണൽ ഓഫീസ് കർണാടകയിലുടനീളമുള്ള ബ്രാഞ്ച് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ഉപഭോക്തൃ ഇടപെടലുകൾ കൂടുതൽ ശക്തമാക്കുകയും ചെയ്യും.
ബ്യാതരായണപുര താലക്കാവേരി ലേഔട്ടിലെ അമൃതഹള്ളി മെയിൻ റോഡിൽ പ്ലാനറ്റ് പ്ലാസയിലെ പ്രോപ്പർട്ടി നമ്പർ 489ലാണ് പുതിയ സോണൽ ഓഫീസ്. അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങൾക്ക് പുറമെ പരിശീലനത്തിനും ദൈനംദിന പ്രവർത്തനങ്ങൾക്കും അനുയോജ്യമായ ആധുനിക സൗകര്യങ്ങളും ഇവിടെ ഒരുക്കിയിട്ടുണ്ട്. ഉദ്ഘാടന ചടങ്ങിൽ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ബാംഗ്ലൂർ സോണൽ ഹെഡ് സാം സക്കറിയ, റസിഡന്റ് ഡയറക്ടർ സാറമ്മ മാമ്മൻ, മാമ്മൻ മാത്യു തുടങ്ങിയവർ പങ്കെടുത്തു.
ദക്ഷിണേന്ത്യൻ വിപണിയിലെ തങ്ങളുടെ വളർച്ചയുടെ നിർണായക ഘട്ടമാണ് ബാംഗ്ലൂരിലെ സോണൽ ഓഫീസിന്റെ പ്രവർത്തനാരംഭമെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു.
മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് രാജ്യത്തുടനീളം 10 സംസ്ഥാനങ്ങളിലും രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നിലവിൽ 950ലധികം ശാഖകളുണ്ട്. അയ്യായിരത്തിലധികം ജീവനക്കാരിലൂടെ 25 ലക്ഷത്തിൽ പരം ഉപഭോക്താക്കൾക്കാണ് കമ്പനി സേവനം നൽകുന്നത്. സുരക്ഷിത വായ്പ സേവനം ഉറപ്പാക്കുന്നതിനായി ശാഖ വിപുലീകരണത്തിനൊപ്പം ഡിജിറ്റൽ ഇടപാടുകളും ശക്തിപ്പെടുത്തുകയാണ് കമ്പനിയുടെ ലക്ഷ്യം. സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ബെംഗളൂരു മേഖലയിലെ പോലീസുദ്യോഗസ്ഥർക്ക് അവരുടെ സേവനത്തിനും സാമൂഹ്യ ക്ഷേമ പ്രതിബദ്ധതയ്ക്കുമുള്ള നന്ദി അറിയിച്ചുകൊണ്ട് കുടകളും വിതരണം ചെയ്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.