Sections

മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് സിഎക്സ് എക്സലൻസ് അവാർഡ്സ് 2025-ൽ 'ബെസ്റ്റ് ഇൻറഗ്രേറ്റഡ് മാർക്കറ്റിംഗ് കാമ്പയിൻ (എൻബിഎഫ്സി)' പുരസ്കാരം

Wednesday, Aug 13, 2025
Reported By Admin
Muthoot Mini Wins Best NBFC Marketing Campaign 2025

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വിശ്വാസ്യതയുള്ള നോൺ-ബാങ്കിംഗ് ഫിനാൻസ് കമ്പനികളിൽ (എൻബിഎഫ്സി) ഒന്നായ മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സിന് ബെംഗളൂരുവിൽ നടന്ന ആറാമത് സിഎക്സ് എക്സലൻസ് അവാർഡ്സ് 2025 ൽ 'മികച്ച ഇൻറഗ്രേറ്റഡ് മാർക്കറ്റിംഗ് കാമ്പയിൻ (എൻബിഎഫ്സി) പുരസ്കാരം ലഭിച്ചു. ഉപഭോക്താക്കളുടെ ആവശ്യങ്ങൾക്ക് ഇണങ്ങുന്നതും സ്വർണ്ണ വായ്പ മേഖലയിൽ കമ്പനിയുടെ നേതൃപാടവം എടുത്തുകാട്ടുന്നതുമായ ഫലപ്രദമായ മാർക്കറ്റിംഗ് സംരംഭങ്ങൾ നൽകുന്നതിലുള്ള കമ്പനിയുടെ നൂതനമായ സമീപനത്തെ ഈ അംഗീകാരം പ്രതിഫലിപ്പിക്കുന്നു.

ചെറുകിട വായ്പകൾക്കായുള്ള ആവശ്യം വർദ്ധിച്ചുവരുകയാണ്. ഗ്രാമീണ, അർദ്ധ നഗര വിപണികളിൽ ഏറെ പ്രചാരം നേടിയ മുത്തൂറ്റ് മിനിയുടെ രാജ്യവ്യാപക സംരംഭമായ 'നിങ്ങളുടെ ചെറിയ ആവശ്യങ്ങൾക്കുള്ള ചെറിയ സ്വർണ്ണ വായ്പ' കാമ്പെയിനാണ് പുരസ്കാരത്തിനർഹമായത്. വിദ്യാഭ്യാസ, മെഡിക്കൽ ചെലവുകൾ മുതൽ ഉത്സവകാല ഷോപ്പിംഗുകൾ, ചെറുകിട ബിസിനസുകൾ വരെയുള്ള ആവശ്യങ്ങൾക്ക് വേഗതയേറിയതും ആക്സസ് ചെയ്യാവുന്നതും മാന്യവുമായ ഒരു ക്രെഡിറ്റ് ഓപ്ഷനാണിത്. ചെറുകിട സ്വർണ്ണ വായ്പകളെപ്പറ്റിയുള്ള മിഥ്യാധാരണകൾ ഇല്ലാതാക്കാനും ഈ കാമ്പയിൻ സഹായിച്ചു. കമ്പനിയുടെ 90% ത്തിലധികം ഉപഭോക്താക്കളും അത്തരം വായ്പകൾ ഉപയോഗിക്കുന്നു. പ്രിൻറ്, ടെലിവിഷൻ, ഡിജിറ്റൽ പ്ലാറ്റ് ഫോമുകൾ, വാട്ട്സ്ആപ്പ്, കമ്മ്യൂണിറ്റി എൻഗേജ്മെൻറ് പ്രോഗ്രാമുകൾ എന്നിവയിലൂടെ പ്രചരിപ്പിച്ച കാമ്പയിനിൽ യഥാർത്ഥ ജീവിത കഥകൾ അവതരിപ്പിച്ചത് ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം വളർത്തിയെടുക്കാനിടയാക്കി. കൂടാതെ ആദ്യമായി വായ്പയെടുക്കുന്നവരുമായുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കാനും 2, 3 നിര നഗരങ്ങളിൽ വിപുലമായ വ്യാപനം നടത്താനും ഈ സംരംഭം സഹായിച്ചു.

ഉപഭോക്താക്കളുടെ വികസിച്ചുകൊണ്ടിരിക്കുന്ന ആവശ്യങ്ങൾ മനസ്സിലാക്കുന്നതിനും നിറവേറ്റുന്നതിനുമുള്ള ആഴത്തിലുള്ള പ്രതിബദ്ധതയുടെ പ്രതിഫലനമാണ് ഈ അവാർഡെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിൻറെ മാനേജിംഗ് ഡയറക്ടർ മാത്യു മുത്തൂറ്റ് പറഞ്ഞു. ആരുടേയും സാമ്പത്തിക ആവശ്യങ്ങൾ ചെറുതല്ല എന്ന വിശ്വാസത്തിലാണ് 'നിങ്ങളുടെ ചെറിയ ആവശ്യങ്ങൾക്കുള്ള ചെറിയ സ്വർണ്ണ വായ്പ' എന്ന കാമ്പയിൻ ആരംഭിച്ചത്. തങ്ങളുടെ ഉപഭോക്തൃ ഇടപെടലിലും സേവന വിതരണത്തിലും നവീകരണം തുടരും, മുത്തൂറ്റ് മിനി വിശ്വാസത്തിൻറെയും പ്രവേശനക്ഷമതയുടെയും പര്യായമായി തുടരുന്നു എന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മികവുറ്റ ഉപഭോക്തൃ അനുഭവങ്ങൾ നൽകുക എന്നത് തങ്ങളുടെ ബിസിനസ് തത്വശാസ്ത്രത്തിൻറെ കാതലാണ്. പരമ്പരാഗത മൂല്യങ്ങളെ ആധുനിക രീതികളുമായി സംയോജിപ്പിക്കുന്നതിലുള്ള തങ്ങളുടെ ബിസിനസ്സ് രീതിയെ ഈ അവാർഡ് അംഗീകരിക്കുന്നു. ഇത് ഇന്ത്യയിലുടനീളമുള്ള കമ്മ്യൂണിറ്റികളുമായി അർത്ഥവത്തായി ബന്ധപ്പെടാൻ തങ്ങളെ പ്രാപ്തരാക്കുന്നു. പ്രക്രിയകൾ ലളിതമാക്കുന്നതിലും, ഡിജിറ്റൽ ടച്ച്പോയിൻറുകൾ വികസിപ്പിക്കുന്നതിലും, അതിനനുസരിച്ചുള്ള കാമ്പയിനുകൾ സൃഷ്ടിക്കുന്നതിലുമുള്ള ശ്രമങ്ങൾ കമ്പനിയുടെ വളർച്ചാ യാത്രയുടെ കേന്ദ്രബിന്ദുവായി തുടരും. ഗ്ലോബൽ മാർക്കറ്റിംഗ് മേധാവി കിരൺ ജെയിംസിൻറെ മാർഗ്ഗനിർദ്ദേശത്തിൽ, ഈ സംരംഭങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്ന തങ്ങളുടെ മാർക്കറ്റിംഗ് വകുപ്പിൻറെ ശ്രമങ്ങളെയും അഭിനന്ദിക്കുന്നു മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡിൻറെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ മത്തായി കൂട്ടിച്ചേർത്തു.

മൊബൈൽ ആപ്പ് സേവനങ്ങൾ, ഓൺലൈൻ സ്വർണ്ണ വായ്പ തിരിച്ചടവ്, തൽക്ഷണ വായ്പ വിതരണം എന്നിവയുൾപ്പെടെയുള്ള ഡിജിറ്റൽ സംരംഭങ്ങളിലൂടെ മുത്തൂറ്റ് മിനി ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തിയിട്ടുണ്ട്. 10 സംസ്ഥാനങ്ങളിലും 2 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 965ലധികം ശാഖകളിലൂടെ കമ്പനി പ്രവർത്തിക്കുന്നു, 2.5 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്ന കമ്പനിയിൽ 5,500 ലധികം ജീവനക്കാരുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.