Sections

എക്സ്റ്റേണൽ കമേഴ്സ്യൽ ബോറോയിങിലൂടെ മുത്തൂറ്റ് മൈക്രോഫിൻ 75 ദശലക്ഷം ഡോളർ സമാഹരിച്ചു

Friday, Mar 29, 2024
Reported By Admin
Muthoot Microfin Limited

കൊച്ചി: മുത്തൂറ്റ് മൈക്രോഫിൻ എക്സ്റ്റേണൽ കമേഴ്സ്യൽ ബോറോയിങ് വഴി 75 ദശലക്ഷം ഡോളർ സമാഹരിച്ചു. മൂന്നു വർഷവും മൂന്നു മാസവുമാണ് ഇതിൻറെ കാലാവധി. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്ക്, ദോഹ ബാങ്ക്, റാക് ബാങ്ക്, യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ (യുകെ), കാനറ ബാങ്ക് ഗിഫ്റ്റ് സിറ്റി എന്നിവയാണ് ഈ ഇടപാടിൽ പങ്കാളികളായത്. സോഷ്യൽ ടേം ലോൺ രീതിയിലാണ് ഈ ഇടപാട്. ഇപ്പോഴത്തെ 75 ദശലക്ഷം ഡോളറിനു പുറമെ 25 ദശലക്ഷം ഡോളർ കൂടി സമാഹരിക്കാനുള്ള ഗ്രീൻഷൂ ഓപ്ഷനും മുത്തൂറ്റ് മൈക്രോഫിന്നിനുണ്ട്.

തങ്ങളുടെ മൈക്രോഫിനാൻസ് വായ്പകൾ കൂടുതൽ പ്രദേശങ്ങളിലേക്കു വിപുലീകരിക്കാൻ ഈ നീക്കം സഹായകമാകുമെന്ന് മുത്തൂറ്റ് മൈക്രോഫിൻ സിഇഒ സദഫ് സയീദ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.