Sections

ഹിറ്റാച്ചി 10,000 വൈറ്റ് ലേബൽ എടിഎമ്മുകൾ സ്ഥാപിച്ചു

Thursday, Mar 28, 2024
Reported By Admin
Hitachi Payment Services

കൊച്ചി: രാജ്യത്തെ മുൻനിര പേയ്മെൻറ്, വാണിജ്യ സേവന ദാതാവായ ഹിറ്റാച്ചി പേയ്മെൻറ് സർവീസസിൻറെ വൈറ്റ് ലേബൽ എടിഎമ്മുകളുടെ എണ്ണം 10,000 എന്ന നാഴികക്കല്ല് പിന്നിട്ടു. രാജ്യത്ത് ആകെ സ്ഥാപിച്ചിട്ടുള്ള ഹിറ്റാച്ചി എടിഎമ്മുകളുടെ 27 ശതമാനം ദക്ഷിണേന്ത്യയിലാണ്. ഹിറ്റാച്ചി മണി സ്പോട്ട് എടിഎം എന്ന ബ്രാൻഡിലുള്ള ഈ എടിഎമ്മുകൾ പ്രധാനമായും ചെറുപട്ടണങ്ങളിലും ഗ്രാമീണ മേഖലകളിലുമാണ്.

2013-ലാണ് ഡബ്ല്യുഎൽഎ ലൈസൻസുമായി ഹിറ്റാച്ചി വൈറ്റ് ലേബൽ എടിഎമ്മുകളുടെ രംഗത്ത് എത്തിയത്. നിലവിൽ ക്യാഷ് ഡെപോസിറ്റ് സൗകര്യം നൽകുന്ന ഏക ഡബ്ല്യുഎൽഎ ഓപറേറ്റർ ഹിറ്റാച്ചിയാണ്. കാർഡുകൾ ഇല്ലാതെ പണം പിൻവലിക്കാനായി ആൻഡ്രോയ്ഡ് സംവിധാനത്തിൽ യുപിഐ എടിഎമ്മും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

കൂടുതൽ മേഖലകളിലേക്ക് ബാങ്കിംഗ് സേവനങ്ങൾ ലഭ്യമാക്കുന്നതിലൂടെ കമ്മ്യൂണിറ്റികളെ ശാക്തീകരിക്കുന്നത് തുടരുകയും എല്ലാവരെയും ഉൾക്കൊള്ളുന്ന സാമൂഹിക-സാമ്പത്തിക വളർച്ചയ്ക്കായി നിലകൊള്ളുകയും ചെയ്യുമെന്ന് ഹിറ്റാച്ചി പേയ്മെൻറ് സർവീസ്, ക്യാഷ് ബിസിനസ് മാനേജിങ് ഡയറക്ടറും സിഇഒയുമായ സുമിൽ വികാംസെ പറഞ്ഞു.

രാജ്യത്തിൻറെ ഏറ്റവും വിദൂരമായ മേഖലകളിലേക്കു സേവനങ്ങൾ വിപുലീകരിക്കുവാൻ തങ്ങൾക്കു പ്രതിബദ്ധതയുണ്ടെന്ന് ഹിറ്റാച്ചി പേയ്മെൻറ് സർവീസസ്, സൈറ്റ് അക്വസിഷൻ & പ്രൊജക്ട്സ് ഡയറക്ടർ സന്തോഷ് നായർ പറഞ്ഞു. രാജ്യത്തെ 28 സംസ്ഥാനങ്ങളിലും ആറു കേന്ദ്ര ഭരണ പ്രദേശങ്ങളിലും സമഗ്രമായ സാന്നിധ്യം ഇപ്പോൾ തന്നെ ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.