- Trending Now:
കൊച്ചി: മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ മുഖ്യസ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡിന് ദി ഇക്കണോമിക് ടൈംസ് ഏർപ്പെടുത്തിയ 'ഫാമിലി ബിസിനസ് ഓഫ് ദ ഇയർ - ലാർജ്' പുരസ്കാരം ലഭിച്ചു. മികച്ച സാമ്പത്തിക പ്രകടനം, ശക്തമായ കോർപ്പറേറ്റ് ഭരണസംവിധാനം, പ്രൊഫഷണൽ മാനേജ്മെന്റ്, തലമുറകളിലൂടെയുള്ള നേതൃത്വ തുടർച്ച എന്നിവ വിജയകരമായി സംയോജിപ്പിച്ച കുടുംബ ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങൾക്കാണ് ഈ പുരസ്കാരം നൽകുന്നത്.
മുത്തൂറ്റ് ഫിൻകോർപ് ചെയർമാനും മാനേജിങ് ഡയറക്ടറും ആയ തോമസ് ജോൺ മുത്തൂറ്റ്, ജോയിന്റ് മാനേജിങ് ഡയറക്ടർ തോമസ് ജോർജ് മുത്തൂറ്റ്, മുത്തൂറ്റ് മൈക്രോഫിൻ എക്സിക്യൂട്ടീവ് ഡയറക്ടർ തോമസ് മുത്തൂറ്റ് ജോൺ, മുത്തൂറ്റ് ഹൗസിംഗ് ഫിനാൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ സൂസൻ മുത്തൂറ്റ് എന്നിവർ ചേർന്ന് പുരസ്കാരം ഏറ്റു വാങ്ങി.
സ്ഥാപക മൂല്യങ്ങൾ സംരക്ഷിച്ചുകൊണ്ട് വിവിധ തലമുറകളിലായി നേതൃത്വത്തെ ബിസിനസിന്റെ മുൻനിരയിലേക്ക് കൊണ്ടുവരികയും ദീർഘകാല ബിസിനസ് വളർച്ച ഉറപ്പാക്കുകയും ചെയ്തതിന്റെ അംഗീകാരമാണ് ഈ പുരസ്കാരം.
ഗ്രൂപ്പിന്റെ വളർച്ചയിലും നേട്ടങ്ങളിലും പുതിയ തലമുറയുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമാണ്. നേതൃത്വ കൈമാറ്റം ക്രമബദ്ധമായി നടപ്പാക്കുന്നതിനൊപ്പം തലമുറകളായി കൈമാറിയ പാരമ്പര്യവും മുത്തൂറ്റിന്റെ വളർച്ചയെ ശക്തിപ്പെടുത്തുന്നു.
ജീവനക്കാരെ പ്രോത്സാഹിപ്പിക്കുന്ന 'ബ്ലൂ കാർണിവൽ' റിവാർഡ്സ് ആൻഡ് റെക്കഗ്നിഷൻ പദ്ധതിയും കമ്പനിയുടെ ജീവനക്കാരെ കേന്ദ്രീകരിച്ചുള്ള പ്രവർത്തന സംസ്കാരത്തിന്റെ ഉദാഹരണമാണ്. ഈ പദ്ധതിയിലൂടെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ജീവനക്കാർക്ക് ഗ്രൂപ്പിന്റെ ബ്രാൻഡ് അംബാസഡറായ ഷാരൂഖ് ഖാനെ നേരിൽ കാണാനുള്ള അവസരവും ലഭിക്കുന്നു.
'ഈ അംഗീകാരം തലമുറകളായി ഈ സ്ഥാപനത്തെ രൂപപ്പെടുത്തിയ എല്ലാവർക്കും അവകാശപ്പെട്ടതാണ്. എന്റെ പിതാവ് പകർന്നുനൽകിയ വിശ്വാസത്തിന്റെയും സേവനത്തിന്റെയും മൂല്യങ്ങളിൽ നിന്ന് ഇന്ന് ഓരോ ഉപഭോക്താവുമായുള്ള ഇടപെടലിലും ആ ദൗത്യം മുന്നോട്ട് കൊണ്ടുപോകുന്ന ആയിരക്കണക്കിന് ജീവനക്കാരിലേക്കും ഈ നേട്ടം പങ്കിടപ്പെടുന്നു. കേരളത്തിലെ ഞങ്ങളുടെ വേരുകളോട് ചേർന്നുനിൽക്കുമ്പോഴും രാജ്യത്തുടനീളമുള്ള സാധാരണക്കാരെ സേവിക്കുന്ന സ്ഥാപനമായി വളരാനുള്ള ഞങ്ങളുടെ പ്രതിബദ്ധതയെയാണ് ഈ അംഗീകാരം വീണ്ടും ഉറപ്പിക്കുന്നത്.' മുത്തൂറ്റ് ഫിൻകോർപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.
'സ്വർണവായ്പയെ ആധാരമാക്കി പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ നിന്ന് സമഗ്ര സാമ്പത്തിക സേവനങ്ങൾ നൽകുന്ന പ്ലാറ്റ്ഫോമായി വളർന്ന ഞങ്ങളുടെ യാത്രയ്ക്ക് കരുത്തായത് സ്ഥാപനത്തിന്റെ മുഖമുദ്രയായ അച്ചടക്കവും വൈവിധ്യവൽക്കരണവുമാണ്. അതിനാൽ തന്നെ ഈ പുരസ്കാരം മുഴുവൻ ടീമിനും അഭിമാന നിമിഷമാണ്. ഉപഭോക്താക്കൾക്കും സമൂഹത്തിനും ഉത്തരവാദിത്തത്തോടെ സേവനം നൽകാനുള്ള പ്രചോദനവുമാണിത്.' മുത്തൂറ്റ് ഫിൻകോർപ്പ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.