- Trending Now:
കൊച്ചി: 138 വർഷത്തെ പ്രവർത്തന പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ (നീല മുത്തൂറ്റ്) പതാകവാഹക കമ്പനിയായ മുത്തൂറ്റ് ഫിൻകോർപ്പ് നടപ്പു സാമ്പത്തിക വർഷത്തിന്റെ ഒന്നാം ത്രൈമാസത്തിൽ 26.47 ശതമാനം വർധനവോടെ ഒറ്റയ്ക്ക് 1574 കോടി രൂപയുടെ വരുമാനം നേടി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 47.31 ശതമാനം വർധനവോടെ 36,787 കോടി രൂപയിലെത്തി. കോ ലെൻഡിങ് ഉൾപ്പെടെ 28,150 കോടി രൂപയുടെ വായ്പകൾ ഇക്കാലയളവിൽ വിതരണം ചെയ്തിട്ടുണ്ട്. 63.04 ശതമാനത്തിന്റെ വർധനവാണിതു സൂചിപ്പിക്കുന്നത്. 179.31 കോടി രൂപയുടെ അറ്റാദായവും കമ്പനി കൈവരിച്ചു. 1.03 ശതമാനം കുറവാണുണ്ടായത്.
പുതിയതും ദീർഘകാലമായുള്ളതുമായ ഉപഭോക്താക്കൾക്ക് തങ്ങളിലുള്ള വിശ്വാസവും താൽപര്യവുമാണ് ഒന്നാം ത്രൈമാസത്തിലെ പ്രവർത്തന ഫലങ്ങളിലൂടെ മനസിലാകുന്നതെന്ന് മുത്തൂറ്റ് ഫിൻകോർപ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു. ഉപഭോക്താക്കളുടെ വളർന്നു വരുന്ന ആവശ്യങ്ങൾക്ക് അനുസൃതമായി മാനുഷികതയോടെ നൽകിവരുന്ന സേവനങ്ങൾ തുടരുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ സാമ്പത്തിക വർഷത്തെ അപേക്ഷിച്ച് ആദ്യ പാദത്തെ സംയോജിത വായപ വിതരണം 53.69 ശതമാനം ഉയർന്ന് 30,198 കോടി രൂപയായി. ആകെ കൈകാര്യം ചെയ്യുന്ന ആസ്തികൾ 31.85 ശതമാനം ഉയർന്ന് 51,867 കോടി രൂപയും വരുമാനം 12.83 ശതമാനം ഉയർന്ന് 2,260.41 കോടി രൂപയുമായി. അറ്റാദായം 303.51 കോടി രൂപയെ അപേക്ഷിച്ച് 200.54 കോടി രൂപയായി.
ബിസിനസ് വായ്പകൾ, ഡിജിറ്റൽ വായ്പ സേവനങ്ങൾ തുടങ്ങി നവീനമായ നിരവധി പദ്ധതികൾ തങ്ങൾ അവതരിപ്പിച്ചു വരികയാണെന്ന് മുത്തൂറ്റ് ഫിൻകോർപ് സിഇഒ ഷാജി വർഗ്ഗീസ് പറഞ്ഞു. ഇന്ത്യയിലെ സാധാരണക്കാരെ ശാക്തീകരിക്കാനും അവരുടെ സ്വപ്നങ്ങൾ യാഥാർത്ഥ്യമാക്കി സാമ്പത്തിക വളർച്ചയെ ശക്തമാക്കാനും തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.