Sections

മുത്തൂറ്റ് ഫിൻകോർപ്പിന് 630.36 കോടി രൂപ അറ്റാദായം

Thursday, Nov 13, 2025
Reported By Admin
Muthoot Fincorp Reports Strong H1 FY2026 Growth

കൊച്ചി: 138 വർഷത്തെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിൻറെ (നീല മുത്തൂറ്റ്) പതാക വാഹക സാമ്പത്തിക സേവന സ്ഥാപനമായ മുത്തൂറ്റ് ഫിൻകോർപ്പ് ലിമിറ്റഡ് 2026 സാമ്പത്തിക വർഷത്തെ ആദ്യ പകുതിയിലെ സാമ്പത്തിക ഫലങ്ങൾ പ്രഖ്യാപിച്ചു. വിപുലമായ വളർച്ചയും ചിട്ടയായ നടപ്പാക്കലും തുടർച്ചയായ ഉപഭോക്തൃ വിശ്വാസവുമാണ് ഈ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

2026 സാമ്പത്തിക വർഷത്തിലെ ആദ്യ പകുതിയിൽ മൊത്തം കൈകാര്യം ചെയ്യുന്ന ആസ്തി 55,707.53 കോടി രൂപയും അറ്റാദായം 630.36 കോടി രൂപയും സംയോജിത വരുമാനം 4,972.54 കോടി രൂപയിലും എത്തി. കൈകാര്യം ചെയ്യുന്ന ആസ്തി 40,248.05 കോടി രൂപയും അറ്റാദായം 567.62 കോടി രൂപയും വരുമാനം 3,570.83 കോടി രൂപയുമായി മുത്തൂറ്റ് ഫിൻകോർപ്പിൻറെ മാത്രം പ്രകടനം ആദ്യ പകുതിയിലും ശക്തമായി തുടർന്നു.

2026 സാമ്പത്തിക വർഷത്തിലെ രണ്ടാം ത്രൈമാസത്തിൽ 429.81 കോടി രൂപയുടെ സംയോജിത അറ്റാദായവും 2,712.13 കോടി രൂപയുടെ വരുമാനവുമായി മുത്തൂറ്റ് ഫിൻകോർപ്പ് തുടർച്ചയായ വളർച്ച കൈവരിച്ചു. മുൻ സാമ്പത്തിക വർഷത്തിലെ ഇതേ കാലയളവ് അപേക്ഷിച്ച് വരുമാനം 28.38 ശതമാനവും അറ്റാദായം 59.56 ശതമാനവും വർധിച്ചു

മൊത്ത നിഷ്ക്രിയ ആസ്തി 1.41 ശതമാനവും അറ്റ നിഷ്ക്രിയ ആസ്തി 0.76 ശതമാനത്തോടെയും മുത്തൂറ്റ് ഫിൻകോർപ്പിൻറെ മാത്രം ബിസിനസും ഉറച്ച ആസ്തി ഗുണനിലവാരവും റിട്ടേൺ അനുപാതങ്ങളും രേഖപ്പെടുത്തി. ലാഭപ്രാപ്തി സൂചികകളും ശക്തമായി തുടരുന്നു. ലാഭക്ഷമതാ മാനദണ്ഡങ്ങൾ ശക്തമായി തുടർന്നു. ആസ്തികളിലെ വരുമാന അനുപാതം 3.52 ശതമാനവും (45 ബേസിസ് പോയിൻറുകൾ വർധനവ്), ഓഹരി മൂലധനത്തിൽ ലാഭാനുപാതം 27.05 ശതമാനവും (454 ബേസിസ് പോയിൻറുകൾ വർധനവ്) ആണ്.

'ഉപഭോക്താക്കളെ കേന്ദ്രീകരിച്ച് ഞങ്ങൾ ചെയ്യുന്ന എല്ലാ കാര്യങ്ങളുടെയും അടിസ്ഥാനത്തിലുള്ള ഞങ്ങളുടെ ഉപഭോക്താക്കളുടെ നിരന്തരമായ വിശ്വാസത്തിൻറെയും പിന്തുണയുടെയും തെളിവാണ് ഞങ്ങളുടെ രണ്ടാം ത്രൈമാസ ഫലങ്ങൾ. ഞങ്ങളുടെ പ്രകടനത്തിലെ ഓരോ അക്കവും ഒരു കുടുംബത്തെ, ഒരു സ്വപ്നത്തെ, അല്ലെങ്കിൽ ഞങ്ങൾ പിന്തുണ നൽകിയിട്ടുള്ള ഒരു ചെറിയ ബിസിനസ്സിനെയാണ് കാണിക്കുന്നത്. വളരുന്നതിനിടെ പോലും സാധാരണ മനുഷ്യൻറെ സാമ്പത്തിക ക്ഷേമം മെച്ചപ്പെടുത്തിക്കൊണ്ട് അവരുടെ ജീവിതത്തിൽ മാറ്റം കൊണ്ടുവരുവാനുള്ള ഞങ്ങളുടെ ലക്ഷ്യത്തിൽ ഞങ്ങൾ അടിയുറച്ചു നിൽക്കുന്നു. എല്ലാ ദിവസവും ഈ ലക്ഷ്യം യാഥാർത്ഥ്യമാക്കുന്ന ആത്മാർത്ഥതയ്ക്കും സ്നേഹത്തിനും മുത്തൂറ്റിലെ ഓരോ ജീവനക്കാരോടും ഞങ്ങൾ നന്ദിയുള്ളവരാണ്.' ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

'ഞങ്ങളുടെ ഉപഭോക്താക്കൾ ഞങ്ങളിൽ അർപ്പിക്കുന്ന വിശ്വാസവും മുത്തൂറ്റിലെ ഓരോ ജീവനക്കാരുടെയും അർപ്പണവും കഠിനാധ്വാനവും ഞങ്ങളുടെ ഫലങ്ങൾ എടുത്തു കാണിക്കുന്നു. പ്രധാന ബിസിനസായ സ്വർണ പണയ വായ്പകൾക്ക് പുറമെ എം.എസ്.എം.ഇ ഫിനാൻസിംഗിലും ഡിജിറ്റൽ ലെൻഡിംഗ് സൊല്യൂഷനുകളിലും, സേവിംഗ്സിലും, പ്രൊട്ടക്ഷനിലും ഞങ്ങളുടെ സാന്നിധ്യം വർധിപ്പിക്കുകയാണ്. മുത്തൂറ്റ് ഫിൻകോർപ്പ് വൺ ആപ്പിന് ഇതിനകം 60 ലക്ഷത്തിലധികം ഡൗൺലോഡുകളാണ് ലഭിച്ചത്. ഇതിലൂടെ ഇന്ത്യയിലുടനീളമുള്ള ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്താനും പ്രാപ്യത ഉറപ്പാക്കാനും സാധിക്കും. സാധാരണക്കാരൻറെ ജീവിതം മാറ്റിമറിക്കാനുള്ള നമ്മുടെ ലക്ഷ്യത്തിനനുസരിച്ച് ഉപഭോക്തൃ വിശ്വാസം വർധിപ്പിക്കുക, വ്യാപ്തി ശക്തിപ്പെടുത്തുക, സമൂഹത്തിൻറെ ഓരോ വിഭാഗത്തെയും ശക്തിപ്പെടുത്തുക എന്നതിലാണ് ഞങ്ങളുടെ ശ്രദ്ധ.' ഈ ത്രൈമാസത്തെ നേട്ടങ്ങളെക്കുറിച്ച് സി.ഇ.ഒ. ഷാജി വർഗ്ഗീസ് പറഞ്ഞു.

2026 സാമ്പത്തിക വർഷത്തിലെ രണ്ടാം പകുതിയിലേക്ക് കടക്കുമ്പോൾ മുത്തൂറ്റ് ഫിൻകോർപ്പ് ഉത്തരവാദിത്തത്തോടെയുള്ള വളർച്ച, സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള സേവനം, ഉപഭോക്തൃ കേന്ദ്രീകൃതമായ നവീകരണം എന്നീ പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.