- Trending Now:
കൊച്ചി: കേൾവി വൈകല്യമുള്ള കുട്ടികളെ പിന്തുണയ്ക്കുന്നതിനായുള്ള മുത്തൂറ്റ് ഫിനാൻസിന്റെ സിഎസ്ആർ പദ്ധതിയായ മുത്തൂറ്റ് സൗണ്ട്സ്കേപ്പ് പ്രോജക്ട്- ഇനേബ്ലിംഗ് യങ് ഇയേഴ്സ് പദ്ധതിയുടെ ഭാഗമായി നീർപ്പാറയിലെ ബധിര വിദ്യാലയത്തിലെ 49 വിദ്യാർത്ഥികൾക്ക് ബൈനൗറൽ ബിഹൈൻഡ്-ദി-ഈയർ (ബിടിഇ) ഡിജിറ്റൽ ഹിയറിംഗ് എയ്ഡുകൾ വിതരണം ചെയ്തു.
ശ്രവണ സഹായികളുടെ വിതരണോദ്ഘാടം അരയങ്കാവ് സെന്റ് ജോർജ് ക്ലിനിക്കിലെ ഡോ. കെ.വി. ജോൺ നിർവഹിച്ചു. മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് കൺസൾട്ടന്റ് വിനു മാമ്മൻ, സ്കൂൾ പ്രിൻസിപ്പാൾ സിസ്റ്റർ റെന്നി ഫ്രാൻസിസ്, ഹെഡ്മിസ്ട്രസ് സിസ്റ്റർ ക്ലാരീന ഫ്രാൻസിസ്, എജുക്കേഷൻ കൗൺസിലർ സിസ്റ്റർ ധന്യ ഫ്രാൻസിസ്, സ്കൂൾ പ്രതിനിധികൾ, മുത്തൂറ്റ് ഫിനാൻസ് സ്റ്റാഫ്, വോയിസ് സ്പീച്ച് ആന്റ് ഹിയറിംഗ് കെയർ എൻജിഒയിലെ പ്രതിനിധികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
രണ്ടു ദിവസങ്ങളിലായി നടന്ന പരിപാടിയിൽ വിശദമായ ശ്രവണ പരിശോധനകൾ നടത്തി ഓരോ കുട്ടിയുടേയും വ്യക്തിഗത ആവശ്യമനുസരിച്ചുള്ള ശ്രവണ സഹായികൾ ഉറപ്പാക്കി. 5 മുതൽ 20 വയസ് വരെ പ്രായമുള്ളവർക്ക് അവരുടെ ശ്രവണാവശ്യങ്ങൾ അടിസ്ഥാനമാക്കി ഓരോ കുട്ടിക്കും ഡിഎസ്പി സജ്ജീകരണങ്ങളുള്ള ടോൺ കണ്ട്രോൾ ഉപകരണങ്ങൾ, കസ്റ്റം ഇയർ മോൾഡുകൾ, ബാറ്ററികൾ, കെയർ-കിറ്റ്, മൂന്ന് വർഷത്തെ വാറന്റി, ഫിറ്റിംഗിന് ശേഷമുള്ള ഫോളോ-അപ്പ്, പുനരധിവാസ സേവനങ്ങൾ എന്നിവ ഉൾപ്പെടുന്ന പൂർണമായ ഹിയറിംഗ് എയ്ഡ് പാക്കേജാണ് മുത്തൂറ്റ് ഫിനാൻസ് നൽകിയത്.
കഴിഞ്ഞ വർഷം 141 പേർക്കാണ് ഇത്തരത്തിൽ സഹായം നൽകിയത്. ഇതിന്റെ വിജയ തുടർച്ച ആയാണ് ഈ വർഷം പദ്ധതിയുടെ രണ്ടാം ഘട്ടം ആരംഭിച്ചത്. ഒരാൾക്ക് ഏകദേശം 13,640 രൂപ വീതം ചെലവഴിച്ച് ആകെ 6,68,360 രൂപയാണ് പദ്ധതിക്കായി ചെലവിട്ടത്. വോയിസ് സ്പീച്ച് ആന്റ് ഹിയറിംഗ് കെയർ എന്ന എൻജിഒയുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.