Sections

മുത്തൂറ്റ് ഫിനാൻസ് എൻസിഡിയിലൂടെ 1000 കോടി രൂപ സമാഹരിക്കുന്നു

Thursday, Jan 04, 2024
Reported By Admin
Muthoot Finance

കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് ഓഹരിയാക്കി മാറ്റാനാകാത്ത സുരക്ഷിത കടപ്പത്രങ്ങളുടെ (എൻസിഡി) 33ാമത് പബ്ലിക് ഇഷ്യൂ പ്രഖ്യാപിച്ചു. ഒന്നിന് 1000 രൂപ മുഖവിലയുള്ള എൻസിഡികളിലൂടെ 1000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. 100 കോടി രൂപയുടേതാണ് അടിസ്ഥാന ഇഷ്യു. 900 കോടി രൂപ അധികസമാഹരത്തിന് അവസരമുണ്ട്.

ഐസിആർഎയുടെ എഎപ്ലസ് (സ്റ്റേബിൾ) റേറ്റിങ്ങുള്ള എൻസിഡികളുടെ സബ്സ്ക്രിപ്ഷൻ 2024 ജനുവരി 8ന് ആരംഭിച്ച് ജനുവരി 19ന് അവസാനിക്കും. ഡയറക്ടർ ബോർഡോ എൻസിഡി കമ്മിറ്റിയോ തീരുമാനിക്കുന്ന പ്രകാരം ഈ തിയതിക്ക് സബ്സ്ക്രിപ്ഷൻ അവസാനിപ്പിക്കുകയോ വിതരണ തിയതി നീട്ടുകയോ ചെയ്യാം. എൻസിഡികൾ ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്യും. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന തരത്തിലായിരിക്കും അലോട്ട്മെൻറ്.

പ്രതിമാസമോ വാർഷികമായോ പലിശ ലഭിയ്ക്കുന്ന തരത്തിലും കാലാവധി പൂർത്തിയാകുമ്പോൾ ലഭിയ്ക്കുന്ന വിധവും ഏഴ് നിക്ഷേപ ഓപ്ഷനുകളുണ്ട്. വ്യക്തിഗത നിക്ഷേപകർക്കും കോർപറേറ്റ് നിക്ഷേപകർക്കും 8.75 ശതമാനം മുതൽ 9 ശതമാനം വരെയാണ് വാർഷിക പലിശ വാഗ്ദാനം ചെയ്യുന്നത്.

നിലവിൽ ലഭ്യമായ മറ്റ് നിക്ഷേപ മാർഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കമ്പനിയുടെ 33ാമത് എൻസിഡി വിതരണത്തിലൂടെ മികച്ച റേറ്റിങ്, ആകർഷകമായ പലിശ എന്നിങ്ങനെ ഇരട്ട നേട്ടമാണ് നിക്ഷേപകർക്ക് ലഭിക്കുന്നതെന്നും ഇഷ്യുവിൻറെ 95 ശതമാനം കമ്പനികൾക്കും വ്യക്തിഗത നിക്ഷേപകർക്കുമായി മാറ്റിവച്ചിരിക്കുന്നു അവർക്ക് സ്ഥാപനങ്ങൾക്ക് ബാധകമായതിനേക്കാൾ 0.5 ശതമാനം അധിക പലിശ ലഭിക്കുമെന്നും മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ ജോർജ്ജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

എ കെ ക്യാപിറ്റൽ സർവീസസ് ലിമിറ്റഡാണ് ഇഷ്യുവിൻറെ ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.