- Trending Now:
കൊച്ചി: വടവുകോട് ഹെൽത്ത് സെൻററിന് മുത്തൂറ്റ് ഫിനാൻസ് ആംബുലൻസ് കൈമാറി. മുത്തൂറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളി ആൻറ് സയൻസിൽ നടത്തിയ ചടങ്ങിൽ പി വി ശ്രീനിജൻ എംഎൽഎ വടവുകോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ കെ അശോകന് താക്കോൽ കൈമാറി. ഡെവലപ്മെൻറ് സെലക്ഷൻ കമ്മിറ്റി പ്രസിഡൻറ് ജൂബി ജോർജ്ജ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വികസന കമ്മിറ്റി പ്രസിഡൻറ് ടി ആർ വിശ്വപ്പൻ, വടവു കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം ബേബി വർഗീസ്, വടവുകോട് ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ എൽസി പൗലോസ്, ഉഷ വേണുഗോപാൽ, ശ്രീകല അജിത്ത്, വിഷ്ണു വിജയൻ, മുത്തൂറ്റ് കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻ മാനേജർമാരായ ജോബിൻ ജോസഫ്, കെ എസ് സിമി തുടങ്ങിയവർ സന്നിഹിതരായി. വടവുകോട്, പുതൃർക, തിരവാണിയൂർ എന്നീ മൂന്നു പഞ്ചായത്തുകളിലുള്ളവർക്കാണ് വടവുകോട് ഹെൽത്ത് സെൻറർ സേവനം ലഭ്യമാക്കുന്നത്. ശരാശരി 250 പേരാണ് പ്രതിദിനം ഇവിടെയെത്തുന്നത്.
യൂസ്ഡ് കാർ വാങ്ങുന്നവരിൽ 48.5 ശതമാനം ശമ്പളക്കാരായ പ്രൊഫഷണലുകൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.