Sections

ഗ്രാമീണ വിദ്യാഭ്യാസത്തിന് 5 കോടി: മുത്തൂറ്റ് ഫിനാൻസ് കലൈവാണി സ്കൂൾ ഉദ്ഘാടനം ചെയ്തു

Sunday, Jun 22, 2025
Reported By Admin
Muthoot Finance Inaugurates KalaiVaani School in Tamil Nadu as Part of CSR Initiative

കൊച്ചി: മുത്തൂറ്റ് ഫിനാൻസിന്റെ ഗ്രാമീണ വിദ്യഭ്യാസ രംഗത്തെ സാമൂഹ്യ ഉത്തരവാദിത്ത പദ്ധതികളുടെ (സിഎസ്ആർ) ഭാഗമായി മുത്തൂറ്റ് ഫിനാൻസ് തമിഴ്നാട്ടിലെ തിരുവണ്ണാമലയിലെ വന്ദവാസി തെയ്യാർ ഗ്രാമത്തിൽ മുത്തൂറ്റ് കലൈവാണി നഴ്സറി & പ്രൈമറി സ്കൂൾ ഉദ്ഘാടനം ചെയ്തു. പരിമിത സൗകര്യമുള്ള പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികൾക്ക് ഗുണമേന്മയുള്ള വിദ്യാഭ്യാസം ലഭ്യമാക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എം.എസ്. തരണിവേന്തൻ എം.പി സ്കൂളിന്റെ ഉദ്ഘാടനം നിർവഹിച്ചു. ബെൽസ്റ്റാർ മൈക്രോഫിനാൻസ് ലിമിറ്റഡിന്റെ എം.ഡി ഡോ. കൽപന ശങ്കർ, എച്ച്ഐഎച്ച് അക്കാഡമി ഫോർ സോഷ്യൽ എന്റർപ്രണർഷിപ്പിന്റെ ഡയറക്ടർ എസ്. ചന്ദ്രശേഖർ, തെയ്യാർ യൂണിയൻ ചെയർമാൻ മണികണ്ഠൻ എന്നിവർ പങ്കെടുത്തു.

ആദ്യഘട്ടത്തിൽ സ്കൂളിന്റെ നിർമാണം, അടിസ്ഥാന സൗകര്യങ്ങൾ, പ്രവർത്തനം തുടങ്ങിയവക്കായി മുത്തൂറ്റ് ഫിനാൻസ് അഞ്ച് കോടി രൂപയാണ് ചെലവഴിച്ചത്. സ്ഥാപനത്തിന്റെ മൊത്തം സി.എസ്.ആർ ബജറ്റിന്റെ 60 ശതമാനവും വിദ്യാഭ്യാസത്തിനായാണ് വിനിയോഗിക്കുന്നത്.

ശക്തവും സ്വയംപര്യാപ്തവുമായ സമൂഹങ്ങളുടെ അടിത്തറ വിദ്യാഭ്യാസമാണ്. യഥാർത്ഥ ശാക്തീകരണം മനസുകളിൽ നിന്നാണ്. പിന്നാക്ക പ്രദേശങ്ങളിലെ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസവും നല്ല അന്തരീക്ഷവും ലഭ്യമാക്കാനാണ് മുത്തൂറ്റ് കലൈവാണി സ്കൂളിലൂടെ ലക്ഷ്യമിടുന്നത്. ലോകത്തര നിലവാരത്തിലുള്ള സൗകര്യങ്ങളിലൂടെ ക്ലാസ്മുറികളല്ല മറിച്ച് പുതിയ ഭാവിയെയാണ് തങ്ങൾ വാർത്തെടുക്കുന്നതെന്ന് മുത്തൂറ്റ് ഫിനാൻസ് ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടർ ജോർജ് എം. ജോർജ് പറഞ്ഞു.

5.25 ഏക്കർ സ്ഥലത്താണ് സ്കൂൾ. തമിഴ്നാട് സംസ്ഥാന സിലബസിനെ അടിസ്ഥാനമാക്കിയുള്ള സ്കൂളിൽ ആദ്യഘട്ടം 250 വിദ്യാർത്ഥികളാണ് നഴ്സറി, പ്രൈമറി വിഭാഗങ്ങളിൽ പ്രവേശനം നേടിയത്. അടുത്ത ഘട്ടത്തിൽ 1000ലധികം വിദ്യാർത്ഥികളെ പ്രവേശിപ്പിച്ച് മിഡിൽ, ഹൈസ്കൂൾ, ഹയർ സെക്കന്ററി ക്ലാസ്സുകളിലേക്ക് സ്കൂൾ വികസിപ്പിക്കുകയാണ് ലക്ഷ്യം.

2024 ഫെബ്രുവരി 19നാണ് സ്കൂളിന്റെ നിർമാണത്തിന് തുടക്കമിട്ടത്. മുത്തൂറ്റ് ഫിനാൻസിന് കീഴിൽ ഹാൻഡ് ഇൻ ഹാൻഡ് ഇന്ത്യ എന്ന എൻ.ജി.ഒ.യുടെ നിയന്ത്രണത്തിലായിരിക്കും വിദ്യാലയം പ്രവർത്തിക്കുക. 2002ൽ തമിഴ്നാട്ടിൽ പ്രവർത്തനം ആരംഭിച്ച ഈ സംഘടന കുട്ടികളുടെ ക്ഷേമം, ഗ്രാമവികസനം, ഉപജീവനമാർഗ വികസനം തുടങ്ങിയ മേഖലകളിൽ സജീവമാണ്.

ഇന്ത്യയുടെ അടുത്ത തലമുറയ്ക്ക് ഉജ്ജ്വലമായ ഭാവി സാധ്യമാക്കുന്നതിനായി സാമ്പത്തിക ശാക്തീകരണത്തിന് പുറമേ സമഗ്രവും സുസ്ഥിരവുമായ മാറ്റത്തിനായുള്ള മുത്തൂറ്റ് ഫിനാൻസിന്റെ ശ്രമം തുടരുകയാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.