Sections

മുത്തൂറ്റ് ഫിനാൻസിൻറെ 700 കോടിയുടെ എൻസിഡി ഇഷ്യു  ആദ്യ ദിനം അധിക സമാഹരണം നടത്തി

Monday, Sep 25, 2023
Reported By Admin
Muthoot

കൊച്ചി: മുത്തൂറ്റ് ഫിനാൻസിൻറെ ഓഹരികളാക്കി മാറ്റാൻ കഴിയാത്ത കടപത്രങ്ങൾക്ക് (എൻസിഡി) ആദ്യ ദിനം തന്നെ മികച്ച പ്രതികരണം ലഭിച്ചു. എൻസിഡിയുടെ 32-ാമത് ഇഷ്യൂ വഴി ആദ്യ ദിനം 770.35 കോടിയുടെ ധനസമാഹരണമാണ് നടത്തിയത്. 100 കോടി രൂപയാണ് എൻസിഡിയുടെ അടിസ്ഥാന സമാഹരണം. ഇതിനു പുറമെ 600 കോടി രൂപ വരെ ഓവർസബ്സ്ക്രിപ്ഷൻ നിലനിർത്താനുള്ള ഓപ്ഷനും ഉണ്ടായിരുന്നു.

ഈ നേട്ടം തങ്ങളുടെ ഉപഭോക്താക്കളുടെ വിശ്വാസത്തെയാണ് പ്രതിഫലിപ്പിക്കുന്നത്. തങ്ങളുടെ യാത്രയുടെ അവിഭാജ്യ ഘടകമായ റീട്ടെയിൽ നിക്ഷേപകർക്ക് മികച്ച സേവനം നൽകാനുള്ള പ്രതിബദ്ധത കൂടിയാണിതെന്ന് മുത്തൂറ്റ് ഫിനാൻസ് എംഡി ജോർജ് അലക്സാണ്ടർ മുത്തൂറ്റ് പറഞ്ഞു.

കമ്പനി ആകർഷകമായ ലാഭ നിരക്കിനൊപ്പം ഐസിആർഎയുടെ എഎ+സ്റ്റേബിൾ റേറ്റിംഗ് എൻസിഡികൾക്ക് നൽകികൊണ്ട് നിക്ഷേപകരുടെ സുരക്ഷയ്ക്കാണ് മുൻഗണന നൽകുന്നത്. കമ്പനിക്ക് രാജ്യത്തുടനീളമായി 4700 ലധികം ശാഖകളാണുള്ളത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.