- Trending Now:
ട്വിറ്റർ മേധാവി സ്ഥാനത്ത് താൻ തുടരണോ എന്നറിയാൻ നടത്തിയ അഭിപ്രായസർവേയിൽ ഇലോൺ മസ്കിനു തിരിച്ചടി. തുടരരുത് എന്നാണ് സർവേയിൽ ഭൂരിപക്ഷാഭിപ്രായം വന്നത്.എന്നാൽ, ഇതിനെ തന്ത്രപരമായി മറികടക്കാനുള്ള ശ്രമവും മസ്ക് തുടങ്ങിക്കഴിഞ്ഞു. സിഇഒ ആകാൻ ഏതെങ്കിലും വിഡ്ഢി തയാറായി വരുന്ന പക്ഷം താൻ രാജിവയ്ക്കാമെന്നാണ് മസ്ക് ഇപ്പോൾ പറയുന്നത്.
സെർവർ വിഭാഗത്തിനും സോഫ്റ്റ് വെയർ വിഭാഗത്തിനും തുടർന്നും താൻ തന്നെയായിരിക്കും നേതൃത്വം നൽകുന്നതെന്നും അദ്ദേഹം പ്രഖ്യാപിച്ചു.അഭിപ്രായ സർവേയിൽ 57.5 ശതമാനം പേർ മസ്ക് ഒഴിയണമെന്ന് അഭിപ്രായപ്പെട്ടു. 42.5 ശതമാനം ആളുകൾ മസ്കിനെ പിന്തുണച്ചു. അഭിപ്രായ സർവേയിൽ എട്ടു മണിക്കൂർ പിന്നിട്ടപ്പോൾ 1.75 ലക്ഷം കോടി ആളുകൾ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.