- Trending Now:
ഇരട്ടി തുകയ്ക്കാണ് മുകേഷ് അംബാനി ഇത്തവണ വീട് വാങ്ങിയത്
മുംബൈ: ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനായ മുകേഷ് അംബാനി വീണ്ടും ദുബായിലെ പാം ജുമെയ്‌റയില്‍ വീണ്ടും വീട് സ്വന്തമാക്കി. കഴിഞ്ഞ ഓഗസ്റ്റിലാണ് മുകേഷ് അംബാനി ഇളയ മകന്‍ അനന്ത് അംബാനിക്ക് വേണ്ടി പാം ജുമെയ്‌റയിലെ ലക്ഷ്വറി വില്ല വാങ്ങിയത്. എന്നാല്‍ ഇപ്പോള്‍ തന്റെ ആ റെക്കോര്‍ഡും മറികടന്ന് അടുത്ത വില്ല സ്വന്തമാക്കിയിരിക്കുകയാണ് മുകേഷ് അംബാനി.
കുവൈറ്റ് വ്യവസായി മുഹമ്മദ് അല്‍ഷായില്‍ നിന്നും ഏകദേശം 163 മില്യണ്‍ ഡോളറിന് പാം ജുമൈറയിലെ മാന്‍ഷന്‍ മുകേഷ് അംബാനി വാങ്ങി. ഇതിനെകുറിച്ച് ഇതുവരെ റീഇളയന്‍സ് ഗ്രൂപ്പിന്റെ ഭാഗത്ത് നിന്നും ഔദ്യോഗിക പ്രതികരണങ്ങള്‍ ഉണ്ടായിട്ടില്ല.
കാറിനേക്കാള്‍ ഡിമാന്റ് മസ്കിന്റെ പെര്ഫ്യൂമിന്... Read More
ഈന്തപ്പനയുടെ ആകൃതിയിലുള്ള കൃത്രിമ ദ്വീപസമൂഹമാണ് ദുബായിലെ പാം ജുമെയ്റ. 80 മില്ല്യണ്‍ ഡോളര്‍ അതായത് ഏകദേശം 639 കോടി രൂപയ്ക്കാണ് അംബാനി മുന്‍പ് ആനന്ദ് അംബാനിക്കായി വില്ല സ്വന്തമാക്കിയത്. ഇപ്പോള്‍ 163 മില്യണ്‍ ഡോളര്‍ അതായത് ഏകദേശം ഇരട്ടി തുകയ്ക്കാണ് മുകേഷ് അംബാനി ഇത്തവണ വീട് വാങ്ങിയത്.
ആദ്യം വാങ്ങിയ വീട്ടില്‍ നിന്നും ചെറിയ ദൂരം മാത്രമേ ഇപ്പോള്‍ വാങ്ങിയ ലക്ഷ്വറി വിലയിലേക്കുള്ളു. ഇളയ മകനായി വാങ്ങിയ വില്ലയില്‍ പത്ത് കിടപ്പുമുറികളും സ്വകാര്യ സ്പാ, ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ പൂളുകള്‍ തുടങ്ങിയ ആഡംബര സൗകര്യങ്ങളുമാണുള്ളത്. എന്നാല്‍ അതിന്റെ ഇരട്ടി മൂല്യമുള്ള പുതിയ വീട് ആഡംബരത്തിന്റെ അര്‍ത്ഥം തന്നെ മാറ്റിമറിക്കാന്‍ പോന്നവയായിരിക്കും. നീലക്കടലിനോട് ചേര്‍ന്ന് തന്നെയാണ് പുതിയ ഭവനം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.