- Trending Now:
2022ല്‍ കേന്ദ്രം അവതരിപ്പിച്ച ബജറ്റ് ഡിജിറ്റല്‍ മേഖലയില്‍ വലിയ ഉണര്‍വാണ് സമ്മാനിച്ചിരിക്കുന്നതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ.ബജറ്റ് പ്രഖ്യാപനമെത്തി മണിക്കൂറുകള്‍ക്കുള്ളില്‍ ഉപയോക്താക്കള്‍ക്ക് ആധാര്‍ അധിഷ്ഠിത പേമെന്റ് സൗകര്യം ഒരുക്കി രംഗത്തെത്തിയിരിക്കുകയാണ് എംഒഎസ് യൂട്ടിലിറ്റി പ്രൈവറ്റ് ലിമിറ്റഡ്. രാജ്യത്തെ പണരഹിത സമ്പദ്വ്യവസ്ഥയായി മാറ്റുന്നതിന്റെ ഭാഗമായി ബയോമെട്രിക് മെഷീനുകള്‍ വഴിയാണ് ആധാര്‍ പേ സംവിധാനം പ്രവര്‍ത്തിക്കുന്നത്.
ചുരുക്കി പറഞ്ഞാല്‍ ഇനി കടയില്‍നിന്നു സാധനം വാങ്ങുന്നതിന് പണമോ, ഡെബിറ്റ്- ക്രെഡിറ്റ് കാര്‍ഡുകളോ, എന്തിന് ഒരു മൊബൈല്‍ പോലും ആവശ്യമില്ല.എം.ഒ.എസിന്റെ ആധാര്‍ പേ സംവിധാനം നടപ്പാക്കിയിരിക്കുന്ന കടകളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാന്‍ ഇനി കൈവിരല്‍ മാത്രം മതി. നിലവില്‍ ഒട്ടുമിക്ക കടകളിലും ഇടപാടുകള്‍ നടക്കുന്നത് ഗൂഗിള്‍ പേ, പേടിഎം, ഫോണ്‍പേ, പോലുള്ള ഡിജിറ്റല്‍ മാര്‍ഗങ്ങള്‍ വഴിയാണ്. ഇതിന് ക്യൂ.ആര്‍. കോഡ് ഫോണ്‍ ഉപയോഗിച്ച് സ്‌കാന്‍ ചെയ്യേണ്ടതുണ്ട്.
പക്ഷെ ആധാര്‍ പേ വഴി പണം കൈമാറുന്നതിന് ഫോണ്‍ ആവശ്യമില്ല. ആകെയുള്ള നിബന്ധന ബാങ്ക് അക്കൗണ്ടില്‍ നല്‍കിയിരിക്കുന്ന ഫോണ്‍ നമ്പര്‍ തന്നെയായിരിക്കണം ആധാര്‍ കാര്‍ഡിലും വേണ്ടതെന്നതാണ്. ഇടപാട് സമയത്ത് ഉപയോക്താവ് ആധാര്‍ നമ്പര്‍ നല്‍കുക. തുടര്‍ന്ന് ബയോമെട്രിക് മെഷീന്‍ വഴി വിരല്‍ ഇംപ്രഷന്‍ പരിശോധിച്ച ശേഷം ബാങ്ക് കൈമാറ്റം പൂര്‍ത്തിയാക്കും.
സര്‍ക്കാരിന്റെ ഒരു മുഖ്യ സാങ്കേതിക പങ്കാളി എന്ന നിലയില്‍, എംഒഎസ് യൂട്ടിലിറ്റി ഇപ്പോള്‍ എന്‍.എസ്.ഡി.എല്‍. പേമെന്റ് ബാങ്കിന് ഉള്‍പ്പെടെ പ്രീപെയ്ഡ് ഓപ്പണ്‍ കാര്‍ഡ്, ക്യാഷ് മാനേജ്‌മെന്റ് സര്‍വീസ് സേവനങ്ങള്‍ നല്‍കുന്നുണ്ട്.ഇന്ത്യയില്‍ അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന ബി ടു ബി ഇ- കൊമേഴ്സ് കമ്പനിയാണ് എം.ഒ.എസ്. സര്‍ക്കാരിന്റെ വോക്കല്‍ ഫോര്‍ ലോക്കല്‍, ഡിജിറ്റല്‍ ഇന്ത്യ പ്രഖ്യാപനങ്ങള്‍ക്കു കരുത്തു പകരുകയാണ് കമ്പനിയുടെ ലക്ഷ്യം.
എന്താണ് ഈ ബാങ്ക് ക്രെഡിറ്റ് എന്ന് ആലോചിച്ചിട്ടുണ്ടോ ?
... Read More
രാജ്യത്തിന്റെ വിദൂര കോണുകളിലേക്കു ബാങ്കിങ് സേവനങ്ങള്‍ വ്യാപിപ്പിക്കുന്നതിന് എം.ഒ.എസ്. റീട്ടെയില്‍സ്, ഡിസ്ട്രിബ്യൂട്ടര്‍മാര്‍ എന്നിവരുമായി ചേര്‍ന്നാണ് എംഒഎസ് യൂട്ടിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് ആധാര്‍ പേ സംവിധാനം നടപ്പാക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.