Sections

ഓണക്കാലത്ത് 3.66 കോടി രൂപ അധിക പാൽവില നല്കി ടിആർസിഎംപിയു ലിറ്റർ ഒന്നിന് അഞ്ചു രൂപ അധിക പാൽവില

Tuesday, Aug 18, 2026
Reported By Admin
Milma Gives ₹3.66 Crore Extra Milk Price for Onam

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയനിലെ (ടിആർസിഎംപിയു) ക്ഷീരകർഷർക്കും അംഗസംഘങ്ങൾക്കും 3.66 കോടി രൂപ അധിക പാൽവില നല്കിയതായി അഡ്മിനിസ്ട്രേറ്റർ സിനില ഉണ്ണിക്കൃഷ്ണൻ അറിയിച്ചു.

അംഗസംഘങ്ങൾ ജൂലൈയിൽ നല്കിയ പാലളവിന് ആനുപാതികമായി ലിറ്റർ ഒന്നിന് അഞ്ചു രൂപ വീതമാണ് അധിക പാൽവിലയായി നല്കിയത്.

ഇതിൽ മൂന്ന് രൂപ കർഷകർക്കും ഒരു രൂപ അംഗസംഘത്തിനും ലഭിക്കും. ഒരു രൂപ വീതം മേഖല യൂണിയനിൽ സംഘത്തിൻറെ അധിക ഓഹരി നിക്ഷേപമായി സ്വീകരിക്കുമെന്നും അഡ്മിനിസ്ട്രേറ്റർ കൂട്ടിച്ചേർത്തു.

അർഹമായ തുക ഓഗസ്റ്റിലെ ആദ്യ പാൽവില ബില്ലിനൊപ്പം സംഘങ്ങൾക്ക് നല്കിയിട്ടുണ്ട്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.