Sections

അക്ഷയ ത്രിതീയയ്ക്ക് നേറ്റീവ് ആഭരണ ശേഖരവുമായി മിആ ബൈ തനിഷ്ക്

Saturday, May 04, 2024
Reported By Admin
Akshaya Tritiya

പരമ്പരാഗത കലയിൽ നിന്നു പ്രചോദനം ഉൾക്കൊണ്ട ആഭരണ ശേഖരം


കൊച്ചി: അക്ഷയ ത്രിതീയയ്ക്ക് ഇന്ത്യയിലെ ഫൈൻ ജുവല്ലറി ബ്രാൻഡുകളിലൊന്നായ മിആ ബൈ തനിഷ്ക് കലയിലും സംസ്ക്കാരത്തിലും ആത്മീയതയിലും നിന്നു പ്രചോദനം ഉൾക്കൊണ്ടുള്ള നേറ്റീവ് ആഭരണ ശേഖരം അവതരിപ്പിച്ചു. വാർലി കലയുടെ ആകർഷണീയത, കളിമൺപാത്രങ്ങളുടെ മനോഹാരിത, ഗോത്രരൂപങ്ങളുടെ സങ്കീർണ്ണ സൗന്ദര്യം, മണ്ഡല പെയിൻറിംഗുകളുടെ ആകർഷകമായ അനുപാതം എന്നിവയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് രൂപകല്പന ചെയ്ത മിആ ബൈ തനിഷ്കിൻറെ നേറ്റീവ് ശേഖരത്തിലെ ഓരോ ആഭരണവും പൈതൃകത്തിൻറെയും സമകാലിക വൈദഗ്ധ്യത്തിൻറെയും സമന്വയമാണ്.

അതിലോലമായ സ്റ്റഡുകൾ മുതൽ പ്രൗഡഗംഭിരമായ നെക്വെയർ വരെ ഈ ശേഖരത്തിലുള്ളവയെല്ലാം 22 കാരറ്റ് റേഡിയൻറ് ഗോൾഡിൽ അതിസുന്ദരമായി കടഞ്ഞെടുത്തവയാണ്. കൂടാതെ മിആ ബൈ തനിഷ്ക് പ്രത്യേക അക്ഷയ തൃതീയ ഓഫറുകളും അവതരിപ്പിക്കുന്നുണ്ട്. അയ്യായിരം രൂപ മുതൽ ആരംഭിക്കുന്ന ഡയമണ്ട് ആഭരണങ്ങൾ ഒരെണ്ണം വാങ്ങുമ്പോൾ മൂന്നു ശതമാനവും രണ്ടെണ്ണം വാങ്ങുമ്പോൾ പത്തു ശതമാനവും മൂന്നെണ്ണം വാങ്ങുമ്പോൾ 15 ശതമാനം ഇളവ് ലഭ്യമാകും. സ്വർണാഭരണങ്ങളുടെ പണിക്കൂലിയിൽ 10 ശതമാനം ഇളവും ലഭിക്കും. ഇതിനു പുറമെ 75,000 രൂപയ്ക്ക് മുകളിലുള്ള ബിൽ തുകകളിൽ ഉപഭോക്താക്കൾക്ക് 15 ശതമാനം ഇളവും ലഭിക്കും. 2024 മെയ് 12 വരെ മിആ ബൈ തനിഷ്കിൻറെ എല്ലാ റീട്ടെയിൽ ഔട്ട്ലെറ്റുകളിലും ഓൺലൈൻ ചാനലുകളിലും ഈ ഓഫറുകൾ ലഭിക്കും.

Akshaya Tritiya

പരമ്പരാഗതവും ആധുനീകവുമായ ഡിസൈനുകളുടെ കൂടിച്ചേരലിൻറെ സാക്ഷ്യപത്രമാണ് നേറ്റീവ് ശേഖരത്തിലെ ഓരോ ആഭരണവും. ഫിൽഗ്രീ പോലുള്ള സവിശേഷവും സങ്കീർണവുമായ രൂപകല്പനകൾക്കൊപ്പം സ്പൈറൽ മോട്ടീഫുകളും സങ്കീർണമായ ജിയോമെട്രിക് മോട്ടീഫുകളും ഈ ശേഖരത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യയിലുടനീളമുള്ള ഗോത്ര കലകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് മിആ ബൈ തനിഷ്ക് 22 കാരറ്റ് ശുദ്ധ സ്വർണത്തിലുള്ള നേറ്റീവ് ആഭരണശേഖരം പുറത്തിറക്കിയിരിക്കുന്നതെന്ന് മിആ ബൈ തനിഷ്ക് ബിസിനസ് മേധാവി ശ്യാമള രമണൻ പറഞ്ഞു. ഈ അക്ഷയ ത്രിതീയയ്ക്ക് മിആ ടീം എല്ലാ ഉപഭോക്താക്കൾക്കും അഭിവൃദ്ധിയും ഹൃദയംഗമായ ആശംസകളും നേരുകയാണെന്നും ശ്യാമള രമണൻ പറഞ്ഞു.

നേറ്റീവ് ആഭരണശേഖരം ശേഖരം മിആ സ്റ്റോറുകളിലും www.miabytanishq.com/en_IN/collections/native ലും ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.