- Trending Now:
കൊച്ചി: ഇന്ത്യയിലെ ഏറ്റവും ആകർഷണീയ ആഡംബര കാർ നിർമ്മാതാക്കളായ മെഴ്സിഡസ്-ബെൻസ് പുതിയ മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെ ഇന്ത്യയിൽ പുറത്തിറക്കി, ടോപ്-എൻഡ് ലക്ഷ്വറി പെർഫോമൻസ് നിര കൂടുതൽ വിപുലമാക്കി. സി-ക്ലാസ് കാറുകളുടെ ചടുലതയും സ്പോർട്ടി ഭാവവും, ഇ-ക്ലാസ് കാറുകളുടെ സ്ഥലസൗകര്യവും, ഗാംഭീര്യവും സമന്വയിപ്പിച്ച് സമാനതകളില്ലാത്ത ഡ്രൈവിംഗ് അനുഭവം ഉറപ്പ് നൽകുന്ന രീതിയിലാണ് ആകർഷകമായ രൂപഭംഗിയോടെ ഈ സ്പോർട്ടി-എലഗൻറ് ടു-ഡോർ മോഡൽ എത്തുന്നത്.
ഡബിൾ ടർബോചാർജിംഗുള്ള 3.0 ലിറ്റർ എം 256എം ഇൻലൈൻ സിക്സ്-സിലിണ്ടർ എഞ്ചിനാണ് മെഴ്സിഡസ്- മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെയുടെ കരുത്ത്. 5,800-6,100 ആർപിഎമിൽ 330 കിലോ വാട്ട് പവറും, 2,200-5,000 ആർപിഎമിൽ 560 എൻഎം (ഓവർ ബൂസ്റ്റോടെ 600 എൻഎം) ടോർക്കും ഉത്പാദിപ്പിക്കാൻ ശേഷിയുള്ള എൻജിൻ ആണിത്. 0-100 കിലോ മീറ്റർ വേഗത കൈവരിക്കാൻ വെറും 4.2 സെക്കൻഡ് മതി. 250 കി. മീറ്റർ ആണ് പരിമിതപ്പെടുത്തിയ ഉയർന്ന വേഗത. എഎംജി ഡ്രൈവേഴ്സ് പാക്കേജോടുകൂടി ഓപ്ഷണലായി 270 കി. മീറ്റർ വരെ വേഗത നേടാം. സ്ലിപ്പറി, കംഫർട്ട് സ്പോർട്ട്, സ്പോർട്ട് പ്ലസ്, ഇൻഡിവിജ്വൽ എന്നിങ്ങനെ വാഹനം ഇഷ്ടാനുസരണം മാറ്റിയെടുക്കാൻ അഞ്ച് എഎംജി ഡൈനാമിക് സെലക്ട് ഡ്രൈവിങ് പ്രോഗ്രാമുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഇൻറഗ്രേറ്റഡ് സ്റ്റാർട്ടർ-ജനറേറ്റർ (ഐഎസ്ജി), സ്പോർട്ടി സ്പ്രിംഗ്-ഡാംപർ സെറ്റ്-അപ്പും മൂന്ന് തലങ്ങളിൽ തിരഞ്ഞെടുക്കാവുന്ന അഡാപ്റ്റീവ് അഡ്ജസ്റ്റബിൾ ഡാംപിംഗുമുള്ള എഎംജി റൈഡ് കൺട്രോൾ ഷാസി, 2.5 ഡിഗ്രി പരമാവധി സ്റ്റിയറിംഗ് ആംഗിളിൽ പ്രവർത്തിക്കുന്ന സ്റ്റാൻഡേർഡ് റിയർ ആക്സിൽ സ്റ്റിയറിംഗ്, ക്ലാസിക്, സ്പോർട്ട്, കൂടാതെ സെൻട്രൽ റൗണ്ട് ടാക്കോമീറ്ററുള്ള എഎംജി-ക്ക് മാത്രമായുള്ള സൂപ്പർസ്പോർട്ട് മോഡ് ഉൾപ്പെടെയുള്ള എഎംജി-നിർദിഷ്ട ഡിസ്പ്ലേകളോടുകൂടിയ ഏറ്റവും പുതിയ എംബിയുഎക്സ്, എഎംജി പെർഫോമൻസ് 4മാറ്റിക് + ഓൾ-വീൽ ഡ്രൈവ് സിസ്റ്റം, എഎംജി സ്പീഡ്ഷിഫ്റ്റ് ടിസിറ്റി 9ജി ട്രാൻസ്മിഷൻ എന്നിവയാണ് മറ്റു പ്രധാന സവിശേഷതകൾ.
1.35 കോടി രൂപയാണ് മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെയുടെ ഇന്ത്യ ഒട്ടാകെയുള്ള എക്സ്-ഷോറൂം വില.
2025-ൽ എട്ട് പുതിയ ലോഞ്ചുകളോടെ, തങ്ങളുടെ ടോപ്-എൻഡ് ലക്ഷ്വറി വെഹിക്കിൾ സ്ട്രാറ്റജി വലിയ വിജയമാണ് നേടിയതെന്നും, ഇത് ഉപഭോക്താക്കളിൽ നിന്ന് മികച്ച പ്രതികരണം നേടുകയും വിപണിയിൽ മെഴ്സിഡസ്-ബെൻസിൻറെ ആകർഷണീയത വർദ്ധിപ്പിക്കുകയും ചെയ്തുവെന്നും മെഴ്സിഡസ്-ബെൻസ് ഇന്ത്യ മാനേജിങ് ഡയറക്ടറും സിഇഒയുമായ സന്തോഷ് അയ്യർ പറഞ്ഞു. ലക്ഷ്വറി പെർഫോമൻസ് വിഭാഗത്തെ പൂർണമായും പുനർനിർവചിക്കുകയും, ടോപ്-എൻഡ് ലക്ഷ്വറി വാഗ്ദാനം കൂടുതൽ ശക്തിപ്പെടുത്തുകയും ചെയ്യുന്ന മോഡലാണ് മെഴ്സിഡസ്- എഎംജി സിഎൽഇ 53 4മാറ്റിക് + കൂപ്പെ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.