Sections

മാർക്കറ്റ് ഡെവലപ്‌മെന്റ്; പരിശീലന പരിപാടി

Wednesday, Jan 24, 2024
Reported By Admin
Market Development Training Program

ആലപ്പുഴ: വ്യവസായ വാണിജ്യ വകുപ്പിന്റെ സംരംഭകത്വ വികസന സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഓൺട്രപ്രണർഷിപ്പ് ഡെവലപ്പ്മെന്റ് അഞ്ച് ദിവസത്തെ മാർക്കറ്റ് മാനേജ്മെന്റ് ഡെവലപ്മെന്റ് പ്രോഗ്രാം പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.

ജനുവരി 29 മുതൽ ഫെബ്രുവരി രണ്ട് വരെ മലപ്പുറം ജില്ല വ്യവസായിക കേന്ദ്രത്തിലാണ് പരിശീലനം. നിലവിൽ സംരംഭം തുടങ്ങി പ്രവൃത്തി പരിചയമുള്ള സംരംഭകർക്ക് പരിശീലനത്തിൽ പങ്കെടുക്കാം. മാർക്കറ്റിംഗ് സ്ട്രാറ്റജീസ്, സെയിൽസ് പ്രോസസ്, ഡിജിറ്റൽ മാർക്കറ്റിംഗ് ബ്രാൻഡിംഗ്, കൺസ്യൂമർ ബിഹേവിയർ തുടങ്ങി നിരവധി വിഷയങ്ങൾ ഉൾപ്പെടുന്നതാണ് പരിശീലനം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജനുവരി 27. പരിശീലനം സൗജന്യമാണ്. വിവരങ്ങൾക്ക് : 0484 2532890,2550322, 9946942210.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.