Sections

മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ വന്‍ ഇടിവ്; ഇതാണ് കാരണം

Tuesday, Sep 20, 2022
Reported By admin
mark zukerberg

കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ കമ്പനിയുടെ പേര് Facebook Inc എന്നതില്‍ നിന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു


ഫേസ്ബുക്ക് സഹസ്ഥാപകന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ വന്‍ ഇടിവ്. സക്കര്‍ബര്‍ഗിന്റെ സമ്പത്തില്‍ നിന്നും 71 ബില്യണ്‍ ഡോളര്‍ ആണ് ഈ വര്‍ഷം കുറഞ്ഞിരിക്കുന്നത്. അതായത് ഏകദേശം 5.65 ലക്ഷം കോടി രൂപ!  ലോക സമ്പന്നരുടെ പട്ടികയില്‍ മെറ്റാ സിഇഒ ഇപ്പോള്‍ 20-ാം സ്ഥാനത്താണ്. 2014 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന സ്ഥാനമാണിത് എന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു.

രണ്ട് വര്‍ഷം മുമ്പ്, 106 ബില്യണ്‍ ഡോളര്‍ അതായത് 8.44 ലക്ഷം കോടി രൂപ ആസ്തിയുള്ള ആളായിരുന്നു മാര്‍ക്ക് സക്കര്‍ബര്‍ഗ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ കമ്പനിയുടെ ഓഹരികള്‍ 382 ഡോളറിലെത്തിയതിന് ശേഷം സക്കര്‍ബര്‍ഗിന്റെ സമ്പത്ത്  142 ബില്യണ്‍ ഡോളറിലെത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍, സക്കര്‍ബര്‍ഗ് മെറ്റാ അവതരിപ്പിക്കുകയും കമ്പനിയുടെ പേര് Facebook Inc എന്നതില്‍ നിന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു. എന്നാല്‍ അതിനുശേഷം കമ്പനിയുടെ മൂല്യം താഴേക്ക് പോയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫെബ്രുവരിയില്‍, പ്രതിമാസ ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണത്തില്‍ വന്‍ ഇടിവ് വന്നു. അതിന്റെ ഫലമായി കമ്പനിയുടെ  ഓഹരി വിലകളില്‍ വന്‍ തകര്‍ച്ച സംഭവിച്ചു. ഒപ്പം മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ആസ്തി  31 ബില്യണ്‍ ഡോളര്‍ കുറയുകയും ചെയ്തു. കമ്പനിയുടെ കണക്കുകള്‍ പ്രകാരം മെറ്റായില്‍ 350 ദശലക്ഷത്തിലധികം ഓഹരികള്‍ സക്കര്‍ബര്‍ഗിന്റെ കൈവശമുണ്ടെന്നാണ് റിപ്പോര്‍ട്ട്.  

മെറ്റാവേഴ്‌സിലെ മെറ്റയുടെ നിക്ഷേപമാണ് ഓഹരിയെ തളര്‍ത്തിയത് എന്നാണ് സീനിയര്‍ ഇന്റര്‍നെറ്റ് അനലിസ്റ്റായ ലോറ മാര്‍ട്ടിന്‍ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷം എതിരാളികളായ ആമസോണ്‍, ആപ്പിള്‍, നെറ്ഫ്‌ലിക്‌സ്, ഗൂഗിള്‍ എന്നിവയെ അപേക്ഷിച്ച് മെറ്റാ മോശം പ്രകടനമാണ് നടത്തിയത്.
 


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.