- Trending Now:
ഫേസ്ബുക്ക് സ്ഥാപകനും സിഇഒയുമായ മാർക്ക് സക്കർബർഗിന്റെ ഫോളോവേഴ്‌സ് 11.9 കോടിയിൽ നിന്ന് 9,995 ആയി കുറഞ്ഞു. വിദേശമാധ്യമങ്ങൾ റിപ്പോർട് ചെയ്തത് പ്രകാരം സോഫ്റ്റ്വെയർ ബഗ് ആയിരിക്കാം ഫോളോവേഴ്‌സിന്റെ പെട്ടെന്നുള്ള ഇടിവിന് കാരണമെന്നാണ് പറയുന്നത്. മാർക്ക് സക്കർബർഗിന്റെ മാത്രമല്ല പലരുടെയും അവസ്ഥ ഇതാണ്.
റീബ്രാന്ഡ് ചെയ്യാനൊരുങ്ങി ഫേസ്ബുക്ക്; പേര് മാറ്റിയേക്കുമെന്ന് സൂചന... Read More
യുഎസ്‌എയിലെ നിരവധി മാധ്യമങ്ങളുടെ ഫേസ്ബുക്ക് ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ പെട്ടെന്നുണ്ടായ ഇടിവ് സോഷ്യൽ മീഡിയയിൽ ചർച്ചകൾക്ക് വഴിവെച്ചിരുന്നു. അനലിറ്റിക്‌സ് പ്ലാറ്റ്‌ഫോമായ ക്രൗഡ് ടാങ്കിളിൽ നിന്നുള്ള ഡാറ്റ അനുസരിച്ച്, ഒക്ടോബർ 3, 4 തീയതികളിൽ ന്യൂയോർക്ക് ടൈംസ്, വാഷിംഗ്ടൺ പോസ്റ്റ്, ഹഫിംഗ്ടൺ പോസ്റ്റ്, ദി ഹിൽ, യുഎസ്എ ടുഡേ, ന്യൂയോർക്ക് പോസ്റ്റ്, ന്യൂസ് വീക്ക് എന്നിവയുടെയെല്ലാം ഫോളോവേഴ്‌സ് കുറഞ്ഞിരുന്നു.ഫോളോവേഴ്‌സ് കുറയുന്നത് ഒരു ബഗിന്റെയോ സാങ്കേതിക തകരാറിന്റെയോ ഫലമായാണ് എന്നാണ് ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ പറയുന്നത്. യുഎസ്‌എ ടുഡേ തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ 13,723, 11,392 ഫോളോവേഴ്‌സിന്റെ ഇടിവ് രേഖപ്പെടുത്തി. ഫോളോവേഴ്‌സിന്റെ എണ്ണത്തിൽ ഇടിവ് വന്നതായി ബംഗ്ലാ എഴുത്തുകാരി തസ്ലീമ നസ്രീനും പറഞ്ഞു. അതേസമയം, ഇത് സംബന്ധിച്ച് ഫേസ്ബുക്ക് ഔദ്യോഗിക വിശദീകരണം നൽകിയിട്ടില്ല.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.