- Trending Now:
ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയുമെന്നു കരുതുന്നില്ല
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ നിരവധി ജീവനക്കാരെ പിരിച്ചുവിടേണ്ട സാഹചര്യമെന്ന് മന്ത്രി ആന്റണി രാജു. ഇന്ധനവില വര്‍ധന മൂലം കടുത്ത പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയിലെ ഒരു വിഭാഗം ജീവനക്കാരെ പിരിച്ചുവിടേണ്ടി വരുമെന്ന മന്ത്രി ആന്റണി രാജു. പ്രതിസന്ധി തുടര്‍ന്നാല്‍ ഇത്രയും ജീവനക്കാരെ എങ്ങനെ നിലനിര്‍ത്തുമെന്ന ആശങ്കയുണ്ട്. ഇനിയുള്ള മാസങ്ങളില്‍ കൃത്യമായി ശമ്പളം കൊടുക്കാന്‍ കഴിയുമെന്നു കരുതുന്നില്ലെന്നും മന്ത്രി പറഞ്ഞു.
ചുട്ടു പൊള്ളി സിമന്റും കമ്പിയും; നിര്‍മാണ മേഖലയും കടുത്ത പ്രതിസന്ധിയില്‍... Read More
കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് ഡ്രൈവേഴ്സ് യൂണിയന്റെ 42-ാം സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മന്ത്രിയുടെ പ്രസംഗത്തിലുള്ള പ്രതിഷേധവും സദസ്സില്‍ നിന്നുയര്‍ന്നു. വി.എസ്. ശിവകുമാര്‍ അധ്യക്ഷനായിരുന്നു. ശമ്പള സ്‌കെയിലിലെ അപാകത പരിഹരിക്കുമെന്ന് കെഎസ്ആര്‍ടിസി എംഡി ബിജു പ്രഭാകര്‍ പറഞ്ഞു.
9 വര്‍ഷം കഴിഞ്ഞ ഡ്രൈവര്‍മാര്‍ക്കു പ്രമോഷന്‍ നല്‍കും. യൂണിയന്റെ ധനസഹായം അദ്ദേഹം വിതരണം ചെയ്തു. കെഎസ്ആര്‍ടിസിയെ പൊതുമേഖലയില്‍ നിലനിര്‍ത്തണമെന്നും ഡ്രൈവര്‍മാരുടെ പെന്‍ഷനും ആനുകൂല്യങ്ങളും പ്രകടനപത്രികയില്‍ സൂചിപ്പിച്ചതുപോലെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.