Sections

കേരളത്തിൻറെ ആരോഗ്യ രംഗത്തെ ശാക്തീകരിക്കാൻ അനുയോജ്യമായ ഇൻഷൂറൻസ് സേവനങ്ങളുമായി മണിപാൽ സിഗ്‌ന ഹെൽത്ത് ഇൻഷൂറൻസ്

Friday, Aug 18, 2023
Reported By Admin
Sigma Life Insurance

  • നവീനമായ വിവിധ ചാനലുകളിലൂടെയുള്ള വിതരണ ശൃംഖലയും വിവിധങ്ങളായ ഉൽപന്നങ്ങളും വഴി മണിപാൽ സിഗ് ന കേരളത്തിലേയും ദക്ഷിണേന്ത്യയിലേയും സാന്നിധ്യം ശക്തമാക്കുന്നു.
  • 2022-23 വർഷം ദക്ഷിണേന്ത്യയിൽ നിന്നുള്ള ആകെ പ്രീമിയം 37 ശതമാനം വർധനവോടെ 500 കോടിയിലേറെയായി
  • ദക്ഷിണ മേഖലയിലെ വികസന പദ്ധതികളുടെ ഭാഗമായി കൂടുതൽ ശാഖാ ഓഫിസുകൾ ആരംഭിക്കാനും കൂടുതൽ ജീവനക്കാരെ നിയമിക്കാനും പതിനായിരത്തോളം ഏജൻറുമാരെ നിയോഗിക്കാനും പദ്ധതി

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വേഗത്തിൽ വളരുന്ന ആരോഗ്യ ഇൻഷൂറൻസിനു മാത്രമായുള്ള കമ്പനിയായ മണിപാൽ സിഗ് ന ഹെൽത്ത് ഇൻഷൂറൻസ് കേരളത്തിലേയും ഇന്ത്യയിലുടനീളവുമുള്ള സാന്നിധ്യം കൂടുതൽ ശക്തമാക്കുന്നു. ആരോഗ്യ ക്ഷേമത്തിനായുള്ള വൈവിധ്യമാർന്ന സാമ്പത്തിക ആവശ്യങ്ങൾ നേരിടാനും നവീനമായ ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങൾ പുതിയ വിഭാഗം ഉപഭോക്താക്കളിലേക്ക് എത്തിക്കാനുമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗുണമേൻമയുള്ള ആരോഗ്യ സേവനങ്ങൾ ജീവിത കാലം മുഴുവൻ എളുപ്പത്തിൽ ഉപഭോക്താക്കളിലേക്ക് എത്തിച്ച് കേരള വിപണിയിലെ ആരോഗ്യ ഇൻഷൂറൻസ് സാന്ദ്രത വർധിപ്പിക്കാനും കമ്പനി പദ്ധതിയിടുന്നുണ്ട്.

ആരോഗ്യ ഇൻഷൂറൻസ് രംഗത്തെ വിദഗ്ദ്ധർ എന്ന നിലയിൽ മണിപാൽ സിഗ് ന ഹെൽത്ത് ഇൻഷൂറൻസ് കേരളം, ആന്ധ്രാ പ്രദേശ്, കർണാടക, തെലുങ്കാന, തമിഴ് നാട് എന്നിവ ഉൾപ്പെട്ട ദക്ഷിണേന്ത്യൻ മേഖലയിൽ നിന്ന് മികച്ച വളർച്ചയാണു കൈവരിച്ചിട്ടുള്ളത്. 2022-23 സാമ്പത്തിക വർഷത്തിൽ ദക്ഷിണ മേഖലയിൽ നിന്ന് 37 ശതമാനം വളർച്ചയോടെ 500 കോടി രൂപയിലേറെ ഗ്രോസ് റിട്ടൺ പ്രീമിയം കമ്പനി നേടി. മണിപാൽ സിഗ് നയ്ക്ക് 20,000-ത്തിനടുത്ത് അഡൈ്വസർമാരാണുള്ളത്. അയ്യായിരത്തോളം പോയിൻറ് ഓഫ് സെയിൽസ് കേന്ദ്രങ്ങളും 25 ബ്രാഞ്ച് ഓഫിസുകളും ദക്ഷിണേന്ത്യയിലുണ്ട്. കമ്പനിക്ക് ദക്ഷിണേന്ത്യയിൽ 3300-ത്തിൽ ഏറെ ആശുപത്രികളുടെ ശൃംഖലയാണുള്ളത്. രാജ്യത്ത് ആകെ 8700-ൽ പരം ആശുപത്രികളുടെ ശൃംഖലയും ഉണ്ട്. ദക്ഷിണ മേഖലയിലെ വികസന പദ്ധതികളുടെ ഭാഗമായി മണിപാൽ സിഗ് ന ഹെൽത്ത് ഇൻഷൂറൻസ് 24 സാമ്പത്തിക വർഷത്തിൽ പുതിയ ബ്രാഞ്ച് ഓഫിസുകൾ ആരംഭിക്കാനും കൂടുതൽ ജീവനക്കാരെ നിയമിക്കാനും 10,000-ത്തോളം ഏജൻറുമാരെ നിയോഗിക്കുവാനും ഉദ്ദേശിക്കുന്നുണ്ട്. വരുന്ന രണ്ടു വർഷങ്ങളിൽ തങ്ങളുടെ ബിസിനസ് ഇരട്ടിയാക്കി ആയിരം കോടിയിലേറെ ഗ്രോസ് റിട്ടൺ പ്രീമിയം എന്ന നിലയിലെത്തിക്കാനും ലക്ഷ്യമിടുന്നു.

ഇന്ത്യയിലെ ഏറ്റവും മികച്ച ആരോഗ്യ സംവിധാനങ്ങൾ എന്ന അഭിമാനകരമായ നിലയാണു കേരളത്തിനുള്ളതെന്ന് മണിപാൽ സിഗ് ന ഹെൽത്ത് ഇൻഷൂറൻസ് ചീഫ് മാർക്കറ്റിങ് ഓഫിസർ സപ്ന ദേശായി പറഞ്ഞു. ഇതേ സമയം ഔട്ട് ഓഫ് പോക്കറ്റ് എക് സ് പെൻറീചറിൻറെ കാര്യത്തിൽ കേരളം ഏറ്റവും ഉയർന്ന രണ്ടാം സ്ഥാനത്താണെന്നും ദേശീയ ശരാശരിയേക്കാൾ മുകളിലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ചികിൽസാ ചെലവിൻറെ 68 ശതമാനത്തോളം റിട്ടയർമെൻറിനായുള്ള സമ്പാദ്യത്തിൽ നിന്നു വക മാറ്റിയോ പേഴ് സണൽ ലോൺ എടുത്തോ സ്വർണമോ മറ്റ് ആസ്തികൾ വിറ്റോ ആണു സ്വരൂപിക്കുന്നത്. വർധിച്ചു വരുന്ന ആരോഗ്യ സംരക്ഷണ ആവശ്യങ്ങളും ചികിൽസാ ചെലവുകളും കണക്കിലെടുത്തു കൊണ്ട് വ്യക്തികളുടേയും കുടുംബത്തിൻറേയും രാജ്യത്തിനകത്തും വിദേശത്തുമുള്ള ആരോഗ്യ സംരക്ഷണ ആവശ്യങ്ങൾ നിറവേറ്റാനായുള്ള ഇൻഷൂറൻസ് സംവിധാനങ്ങൾ താങ്ങാനാവുന്നതും ലളിതവുമായ രീതിയിൽ ലഭ്യമാക്കാൻ മണിപാൽ സിഗ് നയ്ക്ക് പ്രതിബദ്ധതയുണ്ട്. ജനങ്ങൾക്ക് നിലവിൽ ആവശ്യമായവ മാത്രമല്ല, അവരുടെ ജീവിതത്തിൻറെ വിവിധ ഘട്ടങ്ങളിൽ പിന്നീട് ആവശ്യമായി വരുന്നവ കൂടി ഇത്തരുണത്തിൽ ലഭ്യമാക്കുന്നുണ്ട്.


മണിപ്പാൽ സിഗ് ന ഹെൽത്ത് ഇൻഷുറൻസിൻറെ പുതിയ ആരോഗ്യ ഇൻഷുറൻസ് പദ്ധതികൾ മണിപ്പാൽ സിഗ് ന ഹെൽത്ത് ഇൻഷുറൻസ് ചീഫ് മാർക്കറ്റിംഗ് ഓഫീസർ സപ്ന ദേശായി പ്രഖ്യാപിക്കുന്നു. പ്രോഡക്ട് സ് ഹെഡ് ആശിഷ് യാദവ്, സോണൽ ഹെഡ് (ദക്ഷിണേന്ത്യ) ധർവേസ് മുഹമ്മദ് എന്നിവർ സമീപം

കേരളവും ദക്ഷിണേന്ത്യയും തങ്ങളെ സംബന്ധിച്ച് വളർച്ച തുടരുന്ന വിപണിയാണെന്നും സപ്ന ദേശായി കൂട്ടിച്ചേർത്തു. മേഖലയിലെ ജനങ്ങളുടെ ആരോഗ്യപരവും സാമ്പത്തികവുമായുള്ള ക്ഷേമം ഉറപ്പാക്കാൻ മണിപാൽ സിഗ് നയ്ക്ക് പ്രതിബദ്ധതയുണ്ട്. ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും വലിയ ആശുപത്രി ശൃംഖലയുള്ള മണിപാൽ ഗ്രൂപ്പിൻറെ പ്രാദേശികമായ വൈദഗ്ദ്ധ്യവും സിഗ് ന ഹെൽത്ത് കെയറിൻറെ ആഗോള അനുഭവ സമ്പത്തും തികച്ചും വ്യത്യസ്തമായ ആരോഗ്യക്ഷേമ-സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യാൻ പര്യാപ്തരാക്കുന്നു. ഇതിലൂടെ ദക്ഷിണേന്ത്യയിലെ തങ്ങളുടെ വളർച്ചാ യാത്ര തുടരും. ഇതിനു പുറമെ നവീനമായ വിവിധ ചാനലുകളിലൂടെയുള്ള വിതരണ ശൃംഖലയും വിവിധ പദ്ധതികൾ വഴിയുള്ള പിന്തുണയും മൂലം ഇതുവരെ പ്രയോജനപ്പെടുത്താതിരുന്ന മേഖലകളിലേക്കു കൂടി തങ്ങളുടെ സാന്നിധ്യം വിപുലമാക്കാൻ വഴിയൊരുക്കുന്നുണ്ട്. കേരളത്തിലെ ജനങ്ങൾക്ക് ആരോഗ്യ സേവനത്തിനായുളള സാമ്പത്തിക ബുദ്ധിമുട്ടുകൾ കുറക്കാൻ തങ്ങളുടെ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികൾ വഴി സാധ്യമാകുമെന്നും സപ്ന ദേശായി പറഞ്ഞു.

കേരളത്തിലെ ജനങ്ങളുടെ ആരോഗ്യ, സാമ്പത്തിക ക്ഷേമം ഉറപ്പാക്കാൻ മണിപാൽ സിഗ് ന ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസുമായും സൗത്ത് ഇന്ത്യൻ ബാങ്കുമായും കോർപറേറ്റ് ഏജൻസി ധാരണയും സ്ഥാപിച്ചിട്ടുണ്ട്. ഇരു കമ്പനികളും കൊച്ചി ആസ്ഥാനമായാണു പ്രവർത്തിക്കുന്നത്. ഇവരുടെ വിപുലമായ ശാഖാ ശൃംഖലകളിലൂടെ ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങൾ ലഭ്യമാക്കും. ജിയോജിത്ത് ഫിനാൻഷ്യൽ സർവീസസും സൗത്ത് ഇന്ത്യൻ ബാങ്കും മറ്റ് കോർപറേറ്റ് ഏജൻസികളായ യുണിയൻ ബാങ്ക് ഓഫ് ഇന്ത്യ, ഡിബിഎസ് ബാങ്ക് എന്നിവർക്കൊപ്പം മണിപാൽ സിഗ് നയുടെ മുഴുവൻ ആരോഗ്യ ഇൻഷൂറൻസ് പദ്ധതികളും ലഭ്യമാക്കും. ഇതുവഴി ദക്ഷിണേന്ത്യയിലെ ദശലക്ഷക്കണക്കിന് ഉപഭോക്താക്കൾക്ക് അവരുടെ ശാഖകളിലൂടെ സേവനങ്ങൾ തേടാനാവും. ഇതോടൊപ്പം ഡിജിറ്റൽ മാർഗങ്ങളിലൂടേയും സേവനങ്ങൾ നേടാം.

ജീവിത ശൈലീ രോഗങ്ങൾ, പകരുന്നതും അല്ലാത്തുമായ രോഗങ്ങൾ തുടങ്ങിയവ അപായകരമായ രീതിയിൽ നിലനിൽക്കുന്നത് ഇവ നേരിടാൻ അടിയന്തര നീക്കങ്ങൾ നടത്തേണ്ടതിനെ കുറിച്ച് ചൂണ്ടിക്കാട്ടുന്നതായി മണിപാൽ സിഗ് ന ഹെൽത്ത് ഇൻഷൂറൻസ് ഹെഡ് ഓഫ് പ്രൊഡക്ട് സ് ആഷിഷ് യാദവ് പറഞ്ഞു. ഇക്കാര്യങ്ങളും വർധിച്ചു വരുന്ന ചെലവുകളും കണക്കിലെടുത്ത് മണിപാൽ സിഗ് ന ഹെൽത്ത് ഇൻഷൂറൻസ് കേരളത്തി ലുള്ളവർക്ക് ആവശ്യമായ രീതിയിൽ പ്രത്യേകമായ പദ്ധതികൾ ആവിഷ് ക്കരിച്ചിട്ടുണ്ട്. ലൈഫ് ടൈം ഹെൽത്ത്, പ്രൈം സീനിയർ പോലുള്ള പദ്ധതികൾ വഴി ഉപഭോക്താക്കൾക്ക് ഈ മേഖലയിലെ ആദ്യത്തേതായ പല സേവനങ്ങളും പ്രദാനം ചെയ്ത് അവർക്ക് സവിശേഷമായ ആരോഗ്യ സേവന ആവശ്യങ്ങൾ നിറവേറ്റാൻ വഴിയൊരുക്കുകയാണ്. ഇതിനു പുറമെ അടുത്തിടെ അവതരിപ്പിച്ച മൊബൈൽ ആപും ചാറ്റ് ബോട്ടും നിലവിലെ ഉപഭോക്താക്കൾക്ക് എല്ലാ ദിവസവും ഏതു സമയത്തും എവിടെ നിന്നും സേവനങ്ങൾ നേടാൻ അവസരമൊരുക്കുകയും ചെയ്യുന്നു.

ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ള നിരവധി ആരോഗ്യ ഇൻഷൂറൻസ് സേവനങ്ങളാണ് മണിപാൽ സിഗ് ന നൽകുന്നത്. 50 ലക്ഷം രൂപ മുതൽ മൂന്നു കോടി രൂപ വരെയുള്ള പരിരക്ഷാ തുകകൾ തെരഞ്ഞെടുക്കാനുള്ള അവസരം നൽകുന്ന സമഗ്ര ആരോഗ്യ സേവന ഫിനാൻസിങ് നൽകുന്ന മണിപാൽ സിഗ് ന ലൈഫ് ടൈം ഹെൽത്ത് പ്ലാൻ ഇത്തരത്തിൽ ഒരു പദ്ധതിയാണ്. രാജ്യത്തിനകത്തും പുറത്തുമുള്ള ആരോഗ്യ സേവന ആവശ്യങ്ങൾക്ക് ഇതു സഹായകമാകും. മാതാപിതാക്കളിൽനിന്ന് അകന്നു കഴിയുന്ന പ്രവാസികൾക്ക് വേണ്ടിയുള്ള സ് പെഷലൈസ്ഡ് മണിപാൽ സിഗ് ന പ്രൈം സീനിയർ പ്ലാൻ വഴി മുതിർന്ന പൗരൻമാർക്കു വേണ്ടിയുള്ള നവീനമായ സംവിധാനങ്ങളാണു നൽകുന്നത്. വൈദ്യ പരിശോധനയില്ലാതെ തന്നെ പദ്ധതിയുടെ 91-ാം ദിവസം മുതൽ നിലവിലുള്ള രോഗങ്ങൾക്ക് പരിരക്ഷ നൽകുന്ന പദ്ധതിയാണ് പ്രൈം സീനിയർ പ്ലാൻ.

ഇതിനു പുറമെ മണിപാൽ സിഗ് ന പ്രോഹെൽത്ത് പ്ലാൻ ഡയബറ്റീസ്, ഒബിസിറ്റി, ആസ്ത്മ, ഉയർന്ന രക്ത സമ്മർദ്ദം, ഉയർന്ന കൊളസ് ട്രോൾ തുടങ്ങിയവ കൈകാര്യം ചെയ്യാനുള്ള അവസരവും പ്രദാനം ചെയ്യുന്നു. കാഷ് ലെസ് ഒപിഡി എന്ന വിപ്ലവകരമായ സേവനവും മണിപാൽ സിഗ് ന പ്രോ ഹെൽത്ത് പ്രൈമിൽ അവതരിപ്പിക്കുന്നുണ്ട്. ഡോക്ടർ കൺസൾട്ടേഷൻ, നിർദ്ദിഷ്ട രോഗപരിശോധനകൾ, ഫാർമസി ചെലവുകൾ തുടങ്ങി പലപ്പോഴും പോക്കറ്റിൽ നിന്നു നൽകേണ്ടി വരുന്നവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ നോൺ മെഡിക്കൽ ചെലവുകൾക്കും ഇതിലൂടെ പരിരക്ഷ നൽകുന്നുണ്ട്.

നവീനവും ഉപഭോക്താക്കളെ കേന്ദ്രീകരിച്ചുള്ളതുമായ പദ്ധതികളിലൂടെ മണിപാൽ സിഗ് ന ഹെൽത്ത് ഇൻഷൂറൻസ് ഇന്ത്യയിലെ ഏറ്റവും വിശ്വസനീയമായ ആരോഗ്യ ഇൻഷൂറൻസ് കമ്പനിയായി വേറിട്ടു നിൽക്കുന്നു. വ്യക്തികളുടെ ആരോഗ്യസേവനപരമായ ആവശ്യങ്ങൾ നേരിടാനും സമഗ്ര പരിരക്ഷ നൽകാനും ഉപഭോക്താവിൻറെ സാമ്പത്തിക ആവശ്യങ്ങൾ നേരിടാൻ പിന്തുണ നൽകാനും ഇതിലൂടെ ശ്രമിക്കുകയാണ്. മണിപാൽ സിഗ് ന ഹെൽത്ത് ഇൻഷൂറൻസിൻറെ ഉൽപന്ന നിര അടക്കമുളളവയെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഔദ്യോഗിക വെബ് സൈറ്റായ . www.manipalcigna.com/health-insurance -ൽ ലഭ്യമാണ്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.