Sections

മഹീന്ദ്ര ട്രാക്ടേഴ്സ് 40 ലക്ഷം ട്രാക്ടർ യൂണിറ്റുകൾ വിറ്റഴിച്ചു

Tuesday, Apr 23, 2024
Reported By Admin
Mahindra Tractors

കൊച്ചി: ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളും, മഹീന്ദ്ര ഗ്രൂപ്പിന്റെ ഭാഗവുമായ മഹീന്ദ്ര ട്രാക്ടേഴ്സ് 40 ലക്ഷം ട്രാക്ടറുകൾ വിറ്റഴിച്ച് പുതിയ നാഴികക്കല്ല് സൃഷ്ടിച്ചു. 2024 മാർച്ചിലെ കയറ്റുമതി ഉൾപ്പെടെയാണ് ഈ നേട്ടം. മഹീന്ദ്ര ട്രാക്ടേഴ്സിന്റെ ആഗോള ഉൽപ്പാദന കേന്ദ്രമായ സഹീറാബാദ് ഫെസിലിറ്റിയിൽ നിന്ന് മഹീന്ദ്ര യുവോ ടെക് പ്ലസിലൂടെയാണ് കമ്പനി സുപ്രധാന നേട്ടം കൈവരിച്ചത്.

യുഎസിലെ ഇന്റർനാഷണൽ ഹാർവെസ്റ്ററുമായുള്ള പങ്കാളിത്തത്തിലൂടെ 1963ൽ ആദ്യ ട്രാക്ടർ പുറത്തിറക്കിയ മഹീന്ദ്ര ട്രാക്ടേഴ്സ് 2004ൽ പത്ത് ലക്ഷം യൂണിറ്റ് ഉത്പാദന നേട്ടം കൈവരിച്ചു. 2009ൽ വോള്യത്തിന്റെ അടിസ്ഥാനത്തിൽ ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ഫാം ട്രാക്ടർ നിർമാതാവ് എന്ന പദവി സ്വന്തമാക്കി. 2013ൽ 20 ലക്ഷം യൂണിറ്റ് ഉൽപ്പാദന നാഴികക്കല്ലിലെത്തിയ കമ്പനി, 2019ൽ മൂന്ന് മില്യൺ നേട്ടത്തിലെത്തി. വെറും 5 വർഷത്തിനിടെ 40 ലക്ഷം എന്ന നാഴികക്കല്ല് പിന്നിടാനും കമ്പനിക്ക് സാധിച്ചു.

2024 സാമ്പത്തിക വർഷത്തിൽ 2 ലക്ഷത്തിലധികം യൂണിറ്റുകളുടെ വിൽപനയാണ് കമ്പനി നേടിയത്. 60 വർഷത്തിനിടെ 390ലധികം ട്രാക്ടർ മോഡലുകൾ മഹീന്ദ്ര പുറത്തിറക്കിയിട്ടുണ്ട്. ഇന്ത്യയിലുടനീളം 1200ലധികം ഡീലർ പാർട്ണർമാരുടെ ശക്തമായ ശൃംഖലയും മഹീന്ദ്ര ട്രാക്ടേഴ്സിനുണ്ട്. സുപ്രധാന നാഴികക്കല്ല് പിന്നിട്ടതിന്റെ ഭാഗമായി ഉപഭോക്താക്കൾക്ക് നന്ദി പ്രകടിപ്പിക്കുന്ന പുതിയ ഡിജിറ്റൽ ക്യാമ്പയിൻ കമ്പനി പുറത്തിറക്കി.

40 ലക്ഷം വിൽപന നേട്ടത്തിൽ അഭിമാനമുണ്ടെന്നും, എല്ലാ ദിവസവും ഞങ്ങളെ പ്രചോദിപ്പിക്കുന്ന ഞങ്ങളുടെ ഉപഭോക്താക്കൾക്കും കർഷകർക്കും പങ്കാളികൾക്കും ടീമുകൾക്കും ഹൃദയംഗമമായ നന്ദി അറിയിക്കുന്നുവെന്നും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡ് ഫാം എക്യുപ്മെന്റ് സെക്ടർ പ്രസിഡന്റ് ഹേമന്ത് സിക്ക പറഞ്ഞു.

40 ലക്ഷം ട്രാക്ടർ വിൽപന ഞങ്ങളുടെ ബ്രാൻഡ് ലക്ഷ്യത്തിലും ഇന്ത്യൻ കൃഷിയെക്കുറിച്ചുള്ള ആഴത്തിലുള്ള ധാരണയിലും, ഉപഭോക്താക്കൾക്കുള്ള വിശ്വാസത്തിന്റെ ശക്തമായ തെളിവാണെന്ന് മഹീന്ദ്ര ട്രാക്ടേഴ്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ വിക്രം വാഗ് പറഞ്ഞു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.