Sections

10,000 കോടി നിക്ഷേപം; മഹീന്ദ്രയും ഇവി നിർമ്മാണത്തിലേക്ക് 

Thursday, Dec 15, 2022
Reported By admin
mahindra

മഹാരാഷ്ട്ര സർക്കാരിന്റെ വ്യാവസായിക പ്രോത്സാഹന പദ്ധതി പ്രകാരമാണ് പൂനെയിലെ മഹീന്ദ്രയുടെ നിക്ഷേപം


ആ നിരയിലേക്കെത്തുകയാണ് വാഹനനിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര. ഇലക്ട്രിക് വാഹനങ്ങൾ നിർമ്മിക്കുന്നതിനായി 10,000 കോടി രൂപ നിക്ഷേപം പ്രഖ്യാപിച്ചിരിക്കുകയാണ് M&M. പൂനെയിൽ ഇലക്ട്രിക് വാഹന നിർമാണ പ്ലാന്റ് സ്ഥാപിക്കുന്നതിന് വേണ്ടിയാണ് 10,000 കോടി രൂപ നിക്ഷേപിക്കുന്നത്. മഹാരാഷ്ട്ര സർക്കാരിന്റെ വ്യാവസായിക പ്രോത്സാഹന പദ്ധതി പ്രകാരമാണ് പൂനെയിലെ മഹീന്ദ്രയുടെ നിക്ഷേപം. മഹീന്ദ്രയുടെ അനുബന്ധ സ്ഥാപനം വഴി 7-8 വർഷത്തിനുള്ളിലാണ് 10,000 കോടി രൂപ നിക്ഷേപം പൂർത്തിയാകുന്നത്.

അത്യാധുനിക INGLO EV പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി  ബ്രാൻഡിന് കീഴിലുള്ള ഇലക്ട്രിക് എസ്യുവികൾ ഉൾപ്പെടെ ഇവിടെ നിർമിക്കും. 'BE' എന്ന് വിളിക്കുന്ന പുതിയ ഇലക്ട്രിക്-ഒൺലി ബ്രാൻഡ്രാണ് മഹീന്ദ്ര അവതരിപ്പിക്കുന്നത്. നെക്സോൺ എസ്യുവിയുടെയും ടിഗോർ ഹാച്ച്ബാക്കിന്റെയും ഇലക്ട്രിക് മോഡലുകളുമായി രാജ്യത്തെ ഇവി വിപണിയിൽ ആധിപത്യം പുലർത്തുന്ന ടാറ്റ മോട്ടോഴ്സിനെ നേരിടാൻ പുതിയ പ്ലാന്റ് മഹീന്ദ്രയെ സഹായിക്കും.

2023 സാമ്പത്തിക വർഷത്തിന്റെ (ഏപ്രിൽ-സെപ്റ്റംബർ 2022) ആദ്യ പകുതിയിൽ, ടാറ്റ മോട്ടോഴ്‌സ് അതിന്റെ എല്ലാ ഇലക്ട്രിക് വാഹനങ്ങളുടെയും 15,518 യൂണിറ്റുകൾ വിറ്റു. 85 ശതമാനം വിപണി വിഹിതം ഇത് ടാറ്റയ്ക്ക് നൽകി. നേരത്തെ തന്നെ എത്തിയെങ്കിലും ഇവി രംഗത്ത് ടാറ്റ മോട്ടോഴ്സിനെക്കാൾ വളരെ പിന്നിലാണ് മഹീന്ദ്ര. 2023 ജനുവരിയിൽ വിൽപ്പനയ്ക്കെത്താൻ സാധ്യതയുള്ള XUV400 എന്ന ഇലക്ട്രിക് എസ്യുവിയുമായി ശക്തമായ തിരിച്ചുവരവ് നടത്താനാണ് ഇപ്പോൾ കമ്പനി ശ്രമിക്കുന്നത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.