- Trending Now:
കൊച്ചി: മഹീന്ദ്ര ആൻഡ് മഹീന്ദ്ര ലിമിറ്റഡിന്റെ ഭാഗമായ മഹീന്ദ്രയുടെ പവറോൾ ഡിവിഷനെ 2025ലെ ഇന്ത്യയിലെ മുൻനിര ഡീസൽ ജെൻസെറ്റ് നിർമ്മാതാക്കളായി ഫ്രോസ്റ്റ് ആൻഡ് സള്ളിവൻ പ്രഖ്യാപിച്ചു. പുതിയ ഡിജി ട്രാക്കർ റിപ്പോർട്ട് അനുസരിച്ച് മഹീന്ദ്ര പവറോൾ ഇന്ത്യൻ ജെൻസെറ്റ് 23.8% വിപണി വിഹിതത്തോടെയാണ് ഒന്നാം സ്ഥാനം നേടിയത്.
2025 സാമ്പത്തിക വർഷം ഇന്ത്യൻ ഡീസൽ ജെൻസെറ്റ് വ്യവസായം 1,51,634 യൂണിറ്റുകളുടെ മൊത്തം വിൽപ്പനയാണ് രേഖപ്പെടുത്തിയത്. നാല് പാദങ്ങളിലും സ്ഥിരതയുള്ള പ്രകടനം കാഴ്ചവെച്ച മഹീന്ദ്ര പവറോളിന്റെ സംഭാവന കമ്പനിയുടെ വളർച്ചാ പാതയിലെ പ്രധാന നാഴികക്കല്ലാണ്.
ഏറ്റവും പുതിയ മലിനീകരണ നിയന്ത്രണ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി രൂപകൽപ്പന ചെയ്ത സെൻട്രൽ പൊല്യൂഷൻ കൺട്രോൾ ബോർഡ് 4+ (സിപിസിബി4+) അനുസൃതമായ ജനറേറ്ററുകളുടെ വിൽപ്പനയും മഹീന്ദ്ര പവറോളിന്റെ വളർച്ചയെ സഹായിച്ചു. കഴിഞ്ഞ 15 വർഷമായി 55 ശതമാനത്തിലധികം വിപണി വിഹിതം കൈവശമുള്ള മഹീന്ദ്ര പവറോൾ ടെലികോം മേഖലയിലും മികച്ച പ്രകടനാണ് കാഴ്ചവെക്കുന്നത്. മത്സരാധിഷ്ഠിത റീട്ടെയിൽ വിഭാഗത്തിലും കമ്പനിയുടെ സാന്നിധ്യം വികസിപ്പിച്ചു.
റീട്ടെയിൽ മേഖലയിലെ വികാസം, സിപിസിബി4+ മാനദണ്ഡങ്ങൾ പാലിക്കുന്നതിനുള്ള സന്നദ്ധത എന്നിവയെല്ലാം ഈ വളർച്ചയിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ടെന്ന് മഹീന്ദ്ര പവറോൾ സീനിയർ വൈസ് പ്രസിഡന്റും ബിസിനസ് മേധാവിയുമായ സഞ്ജയ് ജെയിൻ പറഞ്ഞു. തുടർച്ചായി ഞങ്ങളിൽ അർപ്പിച്ച ഈ വിശ്വാസത്തിന് നന്ദി പറയുന്നു. ഇന്ത്യയുടെ പുരോഗതിയെ പിന്തുണയ്ക്കുന്നതിനായി കാര്യക്ഷമവും കാലോചിതവുമായ പവർ സൊല്യൂഷനുകൾ നൽകുന്നതിൽ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.
മഹീന്ദ്ര പവറോളിന് ലഭിച്ച ഈ നേട്ടത്തോടെ വിശ്വസനീയമായ പവർ സൊല്യൂഷൻ പങ്കാളി എന്ന നിലയിൽ തങ്ങളുടെ സ്ഥാനം മെച്ചപ്പെടുത്തുന്നതിനുള്ള ശ്രമം കൂടുതലായി തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.