- Trending Now:
കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ (എസ്ബിഐ) ഗ്ലോബൽ ഫിനാൻസ് മാഗസിൻ 2025ലെ ലോകത്തിലെ മികച്ച ഉപഭോക്തൃ ബാങ്കായി തിരഞ്ഞെടുത്തു. ലോകത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കോർപ്പറേറ്റ് ഫിനാൻസ് എക്സിക്യൂട്ടീവുകൾ, വിശകലന വിദഗ്ധർ, ബാങ്കർമാർ തുടങ്ങിയവരുടെ വിലയിരുത്തലുകളുടെ അടിസ്ഥാനത്തിൽ നടത്തിയ സമഗ്രമായ ഗവേഷണത്തിൻറെയും വിശകലനത്തിൻറെയും അടിസ്ഥാനത്തിലാണ് ഈ തിരഞ്ഞെടുപ്പ്.
2025 ഒക്ടോബർ 18ന് വാഷിംഗ്ടൺ ഡിസിയിൽ ഐഎംഎഫ്/ലോകബാങ്ക് വാർഷിക യോഗത്തിൻറെ ഭാഗമായി നടക്കുന്ന പരിപാടിൽവെച്ച് എസ്ബിഐ ചെയർമാൻ സി. എസ്. സെട്ടിക്ക് അവാർഡ് സമ്മാനിക്കും.
ഗ്ലോബൽ ഫിനാൻസ് നാല് പതിറ്റാണ്ടായി 193 രാജ്യങ്ങളിലായി 50,000 വായനക്കാരുമായി കോർപ്പറേറ്റ് സാരഥികൾ, സെൻട്രൽ ബാങ്കർമാർ, സി-സ്യൂട്ട് എക്സിക്യൂട്ടീവുകൾ എന്നിവർക്കിടയിൽ സ്വീകാര്യതയുള്ള അംഗീകൃത സാമ്പത്തിക പ്രസിദ്ധീകരണമാണ്.
ഈ നേട്ടത്തിന് കാരണക്കാരായ എല്ലാ ഉപഭോക്താക്കൾക്കും, ജീവനക്കാർക്കും, മറ്റ് എല്ലാ പങ്കാളികൾക്കും അവരുടെ അചഞ്ചലമായ വിശ്വാസത്തിന് നന്ദി പറയുന്നുവെന്നും നടപടിക്രമങ്ങൾ ലളിതമാക്കിയും പ്രാദേശിക ഭാഷകളിൽ വോയ്സ് ബാങ്കിങും 24/7 ഡിജിറ്റൽ പിന്തുണയും ലഭ്യമാക്കിയും ഗ്രാമപ്രദേശങ്ങളിലുൾപ്പെടെ ഉപഭോക്താക്കൾക്ക് മികച്ച ബാങ്കിങ് അനുഭവം ലഭ്യമാക്കാനുള്ള ശ്രമങ്ങളിൽ തുടർന്നും ശ്രദ്ധയൂന്നുമെന്നും എസ്ബിഐ ചെയർമാൻ സി. എസ്. സെട്ടി പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.