- Trending Now:
ഷില്ലോങ്: മേഘാലയയിൽ നിന്നുള്ള കാർഷിക ഉൽപ്പന്നങ്ങൾക്കായുള്ള അന്താരാഷ്ട്ര വിപണി ബന്ധങ്ങൾ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ലുലു ഗ്രൂപ്പ് ഇന്റർനാഷണലിൽ നിന്നുള്ള 8 അംഗ ഉന്നതതല പ്രതിനിധി സംഘം മേഘാലയ സന്ദർശിച്ചു. 2023 നവംബറിൽ ന്യൂഡൽഹിയിലെ വേൾഡ് ഫുഡ് ഇന്ത്യയിൽ ലുലു ഗ്രൂപ്പ് ഇന്റർനാഷണലും മേഘാലയ സ്റ്റേറ്റ് അഗ്രികൾച്ചറൽ മാർക്കറ്റിംഗ് ബോർഡും (എംഎസ്എഎംബി) തമ്മിൽ ഒരു ധാരണാപത്രത്തിൽ ഒപ്പുവെച്ചതിനെ തുടർന്നാണ് ഈ സന്ദർശനം.
ലുലു ഗ്രൂപ്പ് ഗ്ലോബൽ ഓപ്പറേഷൻസ് ഡയറക്ടർ സലിം എം.എ.യുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം മേഘാലയ മുഖ്യമന്ത്രി കോൺറാഡ് കെ. സാങ്മ, കൃഷി, കർഷകക്ഷേമ മന്ത്രി ഡോ. മസൽ അമ്പരീൻ ലിങ്ദോ, വകുപ്പിലെ മുതിർന്ന സെക്രട്ടറിമാർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. മേഘാലയയിലെ കാർഷികോൽപ്പന്നങ്ങൾക്ക് ആഗോള വിപണി പ്രവേശനം വിപുലീകരിക്കുക, കർഷകരുടെ വരുമാനം വർദ്ധിപ്പിക്കുക, കാർഷിക-കയറ്റുമതി അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക എന്നിവയെക്കുറിച്ചായിരുന്നു ചർച്ചകൾ. ഈ പങ്കാളിത്തം വിജയലരമാക്കുന്നതിന് സർക്കാർ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു. ആഗോള വിപണികളിൽ ശക്തമായ ഒരു ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കുന്നതിന് മേഘാലയയുടെ തനതായ കാർഷിക-കാലാവസ്ഥാ സാഹചര്യങ്ങളും പരമ്പരാഗത രീതികളും പ്രയോജനപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം മുഖ്യമന്ത്രി ഊന്നിപ്പറഞ്ഞു.
കഴിഞ്ഞ രണ്ട് വർഷമായി, ജിഐ-ടാഗ് ചെയ്ത ഖാസി മാൻഡരിൻ, പൈനാപ്പിൾ, ഇഞ്ചി എന്നിവയുടെ വ്യോമ, കടൽ മാർഗങ്ങളിലൂടെ കയറ്റുമതി ചെയ്യുന്നതിന് എംഎസ്എഎംബി മുൻകൈയെടുത്ത് സൗകര്യമൊരുക്കിയിട്ടുണ്ട്.
കഴിഞ്ഞ വർഷം ,പരമ്പരാഗത റൂട്ടുകളായ മുംബൈ തുറമുഖം, വിമാനത്താവളം എന്നിവയെ മറികടന്ന് ഗുവാഹത്തി കസ്റ്റംസിൽ നിന്ന് എയർ കാർഗോ വഴി ദുബായിലേക്ക് ജിഐ-ടാഗ് ചെയ്ത ഖാസി മന്ദാരിൻ ആദ്യമായി നേരിട്ട് കയറ്റുമതി ചെയ്യാൻ സംസ്ഥാന സർക്കാർ സൗകര്യമൊരുക്കിയിരുന്നു. ഈ മേഖലയിൽ നിന്നുള്ള കാർഷിക കയറ്റുമതി ലോജിസ്റ്റിക്സിൽ ഇത് ഒരു വഴിത്തിരിവായിരുന്നു ഇത്.
ഈ വിജയത്തിന്റെ അടിസ്ഥാനത്തിൽ, പൈനാപ്പിളിന്റെ നേരിട്ടുള്ള കയറ്റുമതിയും ആരംഭിച്ചു, എയർ ഇന്ത്യ കാർഗോ ഗുവാഹത്തിയിൽ നിന്ന് നേരിട്ട് കയറ്റുമതി കൈകാര്യം ചെയ്യുന്നു. മേഘാലയ 13 മെട്രിക് ടണ്ണിലധികം ജിഐ-ടാഗ് ചെയ്ത ഖാസി മാൻഡരിൻ, 10 മെട്രിക് ടൺ പൈനാപ്പിൾ എന്നിവ മിഡിൽ ഈസ്റ്റിലെ വിപണികളിലേക്ക് വിജയകരമായി കയറ്റുമതി ചെയ്തിട്ടുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.