- Trending Now:
ബെംഗളൂരുവിൽ നടന്ന ഇന്ത്യൻ എനർജി വീക്കിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒരു പ്രത്യേക സമ്മാനം ലഭിച്ചു. അർജന്റീനിയൻ ഊർജ കമ്പനിയായ വൈപിഎഫിന്റെ പ്രസിഡന്റ് പാബ്ലോ ഗോൺസാലസ്, ലയണൽ മെസ്സിയുടെ പേരുള്ള അർജന്റീനിയൻ ഫുട്ബോൾ ടീമിന്റെ ജേഴ്സി പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു. കഴിഞ്ഞ ഡിസംബറിൽ നടന്ന ലോകകപ്പിൽ ഫ്രാൻസിനെതിരെ 4-2 പെനാൽറ്റി ഷൂട്ടൗട്ടിലാണ് ലയണൽ മെസ്സിയും അർജന്റീനയും ലോകചാമ്പ്യൻമാരായത്.
കായിക താരങ്ങളുടെ നേട്ടങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യൽ മീഡിയയിൽ എപ്പോഴും അഭിനന്ദനങ്ങൾ അറിയിക്കാറുണ്ട്. ഒളിമ്പിക്സ് പോലുള്ള മെഗാ ഇവന്റുകളിൽ ഇന്ത്യക്കാർ മെഡൽ നേടുമ്പോഴോ ക്രിക്കറ്റ് ടീമുകൾ മികച്ച പ്രകടനം നടത്തുമ്പോഴോ അവരെ അഭിനന്ദിക്കുന്നതിൽ പ്രധാനമന്ത്രി എപ്പോഴും സജീവമാണ്. ലയണൽ മെസ്സിയുടെ നേതൃത്വത്തിലുള്ള അർജന്റീന 2022 ഫിഫ ലോകകപ്പ് നേടിയപ്പോൾ പോലും അദ്ദേഹം ട്വീറ്റ് ചെയ്തിരുന്നു.
ലിങ്ക്ഡ്ഇന്നിന്റെ രണ്ടാമത്തെ വലിയ വിപണിയെന്ന സ്ഥാനം ഉറപ്പിച്ച് ഇന്ത്യ... Read More
''ഏറ്റവും ആവേശകരമായ ഫുട്ബോൾ മത്സരങ്ങളിൽ ഒന്നായി ഇത് ഓർമ്മിക്കപ്പെടും! #FIFAWorldCup ചാമ്പ്യൻമാരായതിന് അർജന്റീനയ്ക്ക് അഭിനന്ദനങ്ങൾ! അവർ ടൂർണമെന്റിലൂടനീളം ഉജ്ജ്വലമായി കളിച്ചു. അർജന്റീനയുടെയും മെസ്സിയുടെയും ദശലക്ഷക്കണക്കിന് ഇന്ത്യൻ ആരാധകർ ഗംഭീരമായ വിജയത്തിൽ ആഹ്ലാദിക്കുന്നു! '
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.