Sections

ലേൺഫ്‌ളുവൻസ് എഡ്യൂക്കേഷൻ ലിമിറ്റഡ് ഐപിഒയ്ക്ക്

Saturday, Oct 11, 2025
Reported By Admin
Learnfluence Education Files IPO Draft with SEBI

കൊച്ചി: വിദ്യാർത്ഥികൾക്കും ജോലി ചെയ്യുന്ന പ്രൊഫഷണലുകൾക്കും മൾട്ടി-മോഡൽ പഠനം (കാമ്പസിലും ഓൺലൈനിലും) വാഗ്ദാനം ചെയ്യുന്ന ലേൺഫ്‌ളുവൻസ് എഡ്യൂക്കേഷൻ ലിമിറ്റഡ് പ്രാഥമിക ഓഹരി വിൽപനയ്ക്ക് (ഐപിഒ) അനുമതി തേടി സെബിയ്ക്ക് പ്രാഥമിക രേഖ (ഡിആർഎച്ച്പി) സമർപ്പിച്ചു.

കോഴിക്കോട്, എറണാകുളം, കണ്ണൂർ, തിരുവനന്തപുരം, കോട്ടയം, തൃശൂർ, കോയമ്പത്തൂർ, ബെംഗളൂരു തുടങ്ങിയ 8 നഗരങ്ങളിലായി 15 കാമ്പസുകളിൽ പ്രവർത്തിക്കുന്ന ലക്ഷ്യയുടെ മാതൃ കമ്പനിയാണ്.

246 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടറുടെ 40,00,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. പ്രീ-ഐപിഒ പ്ലേസ്‌മെൻറും കമ്പനിയുടെ പരിഗണനയിലുണ്ട്.

സാഫ്രോൺ ക്യാപിറ്റൽ അഡൈ്വസേഴ്‌സ് പ്രൈവറ്റ് ലിമിറ്റഡാണ് ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.