- Trending Now:
കൊച്ചി: മുത്തൂറ്റ് ഫിനാൻസ് ലിമിറ്റഡിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി- സിഎസ്ആർ പ്രവർത്തനങ്ങളുടെ ഭാഗമായി കാക്കനാടുള്ള സഖി വൺ സ്റ്റോപ് സെന്ററിലേക്ക് വീൽ ചെയറുകളും സ്ട്രെച്ചറുകളും കൈമാറി.
എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ്, മുത്തൂറ്റ് ഫിനാൻസ് എറണാകുളം മേഖലാ മാനേജർ വിനോദ്കുമാർ കെ.എസ്. എന്നിവർ ചേർന്ന് കൈമാറിയ ഉപകരണങ്ങൾ വിമൻ പ്രൊട്ടക്ഷൻ ഓഫീസർ ജീജ എസ്., സഖി വൺ സ്റ്റോപ്പ് സെന്റർ അഡ്മിനിസ്ട്രേറ്റർ ലിയ എ.എസ്. എന്നിവർ ചേർന്ന് ഏറ്റുവാങ്ങി.
ചടങ്ങിൽ മൂത്തൂറ്റ് ഫിനാൻസിന്റെ കാക്കനാട് സെസ് ബ്രാഞ്ച് മാനേജർ രഞ്ജിത്ത് യു.എസ്., കാക്കനാട് ബ്രാഞ്ച് മാനേജർ ആശ ശിവരാമൻ, കോർപ്പറേറ്റ് കമ്മ്യൂണിക്കേഷൻസ് വിഭാഗം കണ്ടന്റ് മാനേജർ പത്മകുമാർ പി. തുടങ്ങിയവർ പങ്കെടുത്തു.
കാക്കനാട് വൺ സ്റ്റോപ്പ് സെന്ററിനെ ഭിന്നശേഷി സൗഹൃദപരമാക്കുന്നതിനായാണ് മുത്തൂറ്റ് ഫിനാൻസ് സിഎസ്ആർ പദ്ധതി പ്രകാരം രണ്ട് വീൽചെയറുകൾ, ഒരു ഫോൾഡിംഗ് സ്ട്രെച്ചർ, ഒരു സ്ട്രെച്ചർ ട്രോളി എന്നിവ നൽകിയത്. മുത്തൂറ്റ് ഫിനാൻസിന്റെ ഈ സംഭാവന കാക്കനാട് സഖി വൺ സ്റ്റോപ്പ് സെന്ററിന്റെ അടിസ്ഥാന സൗകര്യങ്ങൾ കൂടുതൽ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് എറണാകുളം അസിസ്റ്റന്റ് കളക്ടർ പാർവതി ഗോപകുമാർ ഐഎഎസ് പറഞ്ഞു.
വനിതാ ശിശു വികസന വകുപ്പിന് കീഴിലുള്ള സർക്കാർ പിന്തുണയുള്ള ഒരു സംരംഭമാണ് സഖി വൺ സ്റ്റോപ്പ് സെന്റർ. അതിക്രമം നേരിടുന്ന സ്ത്രീകൾക്ക് മെഡിക്കൽ സഹായം, പോലീസ് സഹായം, നിയമസഹായം, കൗൺസലിംഗ്, താൽക്കാലിക താമസ സ്ഥലം തുടങ്ങി എല്ലാ സേവനങ്ങളും ഒരൊറ്റ സ്ഥലത്ത് ലഭ്യമാക്കുന്ന സംവിധാനമാണ് ഇത്. ഇന്ത്യയിലുടനീളം സ്ത്രീകളുടെ ക്ഷേമവും സാമൂഹിക ഉൾപ്പെടുത്തലും ലക്ഷ്യമാക്കുന്ന നിരവധി പദ്ധതികളിലാണ് മുത്തൂറ്റ് ഫിനാൻസ് സജീവ പങ്ക് വഹിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.