Sections

കുടുംബശ്രീ ഹോംഷോപ്പ് ഉദ്ഘാടനം ചെയ്തു

Wednesday, Jan 17, 2024
Reported By Admin
Kudumbashree Home Shop

തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടപ്പാക്കുന്ന കുടുംബശ്രീ ഹോംഷോപ്പ് പദ്ധതിയുടെ ഉദ്ഘാടനം ഡോ. എം.പി അബ്ദുസ്സമദ് സമദാനി എം.പി നിർവഹിച്ചു. ഗ്രീൻലാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ടി സാജിത അധ്യക്ഷത വഹിച്ചു. കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ജാഫർ കെ. കക്കൂത്ത് പദ്ധതി വിശദീകരിച്ചു.

വിവിധ കലാരൂപങ്ങൾ ഉൾപ്പെടുത്തിയുള്ള, കുടുംബശ്രീ അംഗങ്ങൾ പങ്കെടുത്ത ഘോഷയാത്രയോടെയാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ആദ്യ വിൽപനയും ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി നിർവഹിച്ചു. ഐ.ഡി കാർഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് അംഗം സ്റ്റാർ മുഹമ്മദും യൂണിഫോം വിതരണം പെരുവള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ. അബ്ദുൽ കലാം മാസ്റ്ററും ബാഗ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അലി ഒടിയിൽ പീച്ചുവും ശ്രീനിധി പാസ്ബുക്ക് വിതരണം തിരൂരങ്ങാടി നഗരസഭാ ചെയർമാൻ കെ.പി മുഹമ്മദ് കുട്ടിയും ഉദ്ഘാടനം ചെയ്തു.

ജനപ്രതിനിധികളും സി.ഡി.എസ് ചെയർപേഴ്സൺമാരുമായ സി.സി ഫൗസിയ, പി.ടി ബിന്ദു, വീക്ഷണം മുഹമ്മദ്, ബാബുരാജ് പൊക്കടവത്ത്, റൈഹാനത്ത്, വിജിത്ത്, സുഹറാബി, ഉസ്മാൻ അമറാത്ത്, എ. ശൈലജ, കെ. ഷൈനി, റംല കക്കടവത്ത്, പി. ബിന്ദു, സി. സീനത്ത്, വി.കെ ശരീഫ, ഹോം ഷോപ്പ് പദ്ധതി കോ ഓർഡിനേറ്റർ പ്രസാദ് കൈതക്കൽ തുടങ്ങിയവർ സംസാരിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.