Sections

പിങ്ക് കഫേ ഉദ്ഘാടനം കുടുംബശ്രീ എക്‌സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് നിർവ്വഹിച്ചു

Thursday, Sep 21, 2023
Reported By Admin
Pink Cafe

ലഘു നാടൻ ഭക്ഷണങ്ങളൊരുക്കി കുടുംബശ്രീയുടെ പിങ്ക് കഫേ. എണ്ണകട്ടികളെക്കാൾ ആവിയിൽ വേവിക്കുന്ന പലഹാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകിയാണ് കുടുംബശ്രീയുടെ പിങ്ക് കഫേ പ്രവർത്തിക്കുന്നത്. കാഞ്ഞങ്ങാട് ആലാമിപ്പള്ളി പുതിയ ബസ്സ്റ്റാൻഡിനോട് ചേർന്ന് ആരംഭിച്ച പിങ്ക് കഫേ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടർ ജാഫർ മാലിക് ഉദ്ഘാടനം ചെയ്തു.

കാഞ്ഞങ്ങാട് സബ് കളക്ടർ സൂഫിയാൻ അഹമ്മദ്, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി ചെയർപേഴ്സൺ കെ.വി.സുജാത, കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ ടി.ടി.സുരേന്ദ്രൻ, കാഞ്ഞങ്ങാട് മുനിസിപ്പാലിറ്റി വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.ലത, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.പ്രഭാവതി, കൗൺസിലർ കെ.വിസുശീല, മെമ്പർ സെക്രട്ടറി എൻ.വി.ദിവാകരൻ, എ.ഡി.എം.സിമാരായ ഡി.ഹരിദാസ്, സി.എച്ച്.ഇക്ബാൽ, സി.ഡി.എസ് ചെയർപേഴ്സൺമാരായ കെ.സുജിനി, സൂര്യ ജാനകി എന്നിവർ സംസാരിച്ചു.

കുടുംബശ്രീ ജില്ലാമിഷനും നഗരസഭ സി.ഡി.എസും ചേർന്നാണ് പിങ്ക് കഫേ നടത്തുന്നത്. നിലവിൽ നാല് ജീവനക്കാരാണ് ഇവിടെ ഉള്ളത്. 5 ലക്ഷം മുതൽ മുടക്കിലാണ് കഫേ ആരംഭിച്ചത്.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.