Sections

പമ്പയിലേക്ക് ചാർട്ടേഡ് ബസ്സുകളുമായി കെ എസ് ആർ ടി സി

Thursday, Nov 09, 2023
Reported By Admin
KSRTC

കൊല്ലം ബജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തിൽ പമ്പയിലേക്ക് ചാർട്ടേഡ് ബസ്സുകളുമായി കെ എസ് ആർ ടി സി. ബുക്കിങ് നടത്തുന്ന ഗ്രൂപ്പുകളെ അവരുടെ സ്ഥലത്തെത്തി ബസ്സിൽ കയറ്റി പമ്പയിൽ എത്തിച്ച് ദർശനശേഷം തിരികെകൊണ്ടുവരുന്ന രീതിയിലാണ് ട്രിപ്പുകൾ. ക്ഷേത്രങ്ങൾ, റസിഡൻസ് അസോസിയേഷനുകൾ, ഭക്തജനസംഘങ്ങൾ എന്നിവർക്ക് അവസരം പ്രയോജനപ്പെടുത്താം.

ഇതോടൊപ്പം വിദ്യാർഥികൾക്കായി 'ദർശൻ' ടൂർ പരിപാടികളുമുണ്ട്. അഞ്ചുതെങ്ങുകോട്ട, തിരുവനന്തപുരം മ്യൂസിയം, മൃഗശാല, നക്ഷത്രബംഗ്ലാവ്, കുതിരമാളിക എന്നിവ സന്ദർശിച്ച ശേഷം ഡബിൾ ഡക്കർ ബസ്സിൽ തിരുവനന്തപുരം നഗരപ്രദക്ഷിണവും ശംഖമുഖസന്ദർശനവുമാണ് ഉൾപ്പെടുത്തിയിട്ടുള്ളത്.

നവംബർ 25നാണ് തിരുവനന്തപുരം ദർശൻയാത്ര. നവംബർ 11 ന് വാഗമൺ, അന്നേ ദിവസം തന്നെ പൊന്മുടി, 12 ന് അമ്പനാട്, കോന്നി-കുംഭാവുരുട്ടി ട്രിപ്പുകളും 18 ന് രണ്ടു ദിവസത്തെ മൂന്നാർ യാത്രയും 19 ന് റോസ്മല, കന്യാകുമാരി യാത്രകളും 26 ന് ഗവി, പൊന്മുടി, കോന്നി . കുംഭാവുരുട്ടി യാത്രകളും സജ്ജമാക്കിയിട്ടുണ്ട്. ഫോൺ 9747969768, 9496110124.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.