- Trending Now:
കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം പാലക്കാട് സെല്ലിന്റെ നേതൃത്വത്തിൽ ഏപ്രിൽ 27 ന് വയനാട്ടിലേക്കും മെയ് ഒന്നിന് കൊച്ചിയിലേക്കും യാത്ര സംഘടിപ്പിക്കുന്നു. ഏപ്രിൽ 27 ന് രാവിലെ അഞ്ചിന് പുറപ്പെട്ട് 29 ന് രാവിലെ തിരിച്ചെത്തുന്ന വിധത്തിലാണ് വയനാട് യാത്ര ക്രമീകരിച്ചിരിക്കുന്നത്. 2920 രൂപയാണ് ചാർജ്ജ്. മെയ് ഒന്നിന് കൊച്ചിയിലേക്ക് നടത്തുന്ന യാത്രയിൽ കായൽ സൗന്ദര്യം ആസ്വദിക്കുന്നതിനും മത്സ്യവിഭവങ്ങൾ രുചിക്കാനും കുട്ടവഞ്ചി സവാരിക്കും ചൂണ്ടയിട്ട് മീൻ പിടിക്കാനുമെല്ലാം അവസരമൊരുക്കുന്നുണ്ട്. സൂര്യാംശു എന്ന് പേരിട്ടിട്ടുള്ള ഏകദിന യാത്രയ്ക്ക് 1620 രൂപയാണ് ചാർജ്ജ്. രാവിലെ അഞ്ചിന് പുറപ്പെട്ട് രാത്രി 8.30ന് തിരിച്ചെത്തും. ടിക്കറ്റ് ആവശ്യമുള്ളവർ 9947086128 ൽ വാട്ട്സ്ആപ്പ് സന്ദേശം അയക്കണം.
സഹകരണ എക്സ്പോ വേദിയിൽ ലോഞ്ച് ചെയ്തത് വൈവിധ്യമാർന്ന ഉല്പന്നങ്ങൾ... Read More
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.