Sections

കെ എസ് എഫ് ഇ ഉപ്പുതറ മൈക്രോശാഖയുടെ ഉദ്ഘാടനം മന്ത്രി അഡ്വ. കെ. എൻ. ബാലഗോപാൽ നിർവഹിച്ചു

Tuesday, May 30, 2023
Reported By Admin

കെ എസ് എഫ് ഇ ഉപ്പുതറ മൈക്രോശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു


കെ എസ് എഫ് ഇ യിൽ ചിട്ടികൾക്കും വായ്പകൾക്കും സർക്കാരാണ് ഗ്യാരണ്ടിയെന്ന് ധനകാര്യ വകുപ്പ് മന്ത്രി അഡ്വ. കെ. എൻ. ബാലഗോപാൽ. കെ എസ് എഫ് ഇ ഉപ്പുതറ മൈക്രോശാഖയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങൾക്ക് ഏറ്റവും സഹായകരമായ സ്ഥാപനവും ആവശ്യക്കാർക്ക് സുരക്ഷിതമായി വായ്പ ലഭ്യമാക്കുന്ന സംവിധാനവുമാണ് കെ എസ് എഫ് ഇ യിലുള്ളത്. സ്വകാര്യ സ്ഥാപനത്തിലെ പലിശയേക്കാൾ ലാഭകരമായ പലിശ നിരക്കിൽ വായ്പ ലഭിക്കും. കെ എസ് എഫ് ഇ യുടെ പുതിയ ചുവടു വയ്പാണ് മൈക്രോ ശാഖ. പൂർണമായ വലിയ ബ്രാഞ്ചുകളെ പോലെ തന്നെ എല്ലാ കെ എസ് എഫ് ഇ ഇടപാടുകളും നടത്താൻ കഴിയുന്ന ശാഖകളാണ് മൈക്രോ ശാഖകളെന്ന് മന്ത്രി പറഞ്ഞു.

ഉപ്പുതറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെയിംസ് കെ ജേക്കബ് അധ്യക്ഷത വഹിച്ചു. കട്ടപ്പന മേഖലയുടെ കീഴിൽ ആരംഭിക്കുന്ന ശാഖ ഉപ്പുതറ പാലം ജംഗ്ഷനിൽ പാറയിൽ ബിൽഡിങ്ങിലാണ് പ്രവർത്തനമാരംഭിച്ചത്. കെ. എസ്. എഫ്. ഇ. 52 വർഷം പിന്നിടുന്ന സാഹചര്യത്തിലാണ് മൈക്രോ ശാഖകൾ ആരംഭിക്കുന്നത്. കുറഞ്ഞ പലിശനിരക്കിൽ സ്വർണപ്പണയ വായ്പകൾ ഉൾപ്പെടെ വിവിധതരം വായ്പ ചിട്ടി സേവനങ്ങൾ ഈ ശാഖയിൽ ലഭിക്കും.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.