Sections

ജനുവരി മുതല്‍ ജിഎസ്ടി നിയമങ്ങളില്‍ മാറ്റം; ഇവയ്ക്ക് വില കൂടും

Wednesday, Dec 29, 2021
Reported By Admin
gst

2022 ജനുവരി 1 മുതല്‍ ഉത്പന്നങ്ങളുടെ വിലയെ കുറിച്ച് വിശദമായി വായിക്കാം

 

ജനുവരി ഒന്ന് മുതല്‍ കേന്ദ്ര ചരക്ക് സേവന നികുതിയ നിയമത്തില്‍ പുതിയ ഭേദഗതികള്‍ വരുത്താനൊരുങ്ങുകയാണ് കേന്ദ്രസര്‍ക്കാര്‍. പുതിയ ഭേദഗതികള്‍ നടപ്പാകുന്നതോടെ നികുതി വ്യവസ്ഥകള്‍ കര്‍ശനമാകും. പല വസ്തുക്കള്‍ക്കും വില ഉയരുകയും ചെയ്യും. പാദരക്ഷകള്‍, വസ്ത്രങ്ങള്‍, തുണിത്തരങ്ങള്‍ തുടങ്ങിയ ഉപഭോക്തൃ ഉല്‍പ്പന്നങ്ങള്‍ക്ക് ഉള്‍പ്പെടെയാണ് വില ഉയരുന്നത്. 2022 ജനുവരി 1 മുതല്‍ ഉത്പന്നങ്ങളുടെ വിലയെ കുറിച്ച് വിശദമായി വായിക്കാം

 വസ്ത്രങ്ങള്‍ക്കും പാദരക്ഷകള്‍ക്കും

വസ്ത്രങ്ങള്‍, പാദരക്ഷകള്‍, തുണിത്തരങ്ങള്‍ എന്നിവയ്ക്ക് 2022 ജനുവരി 1 മുതല്‍ വില കൂടും. ഇവയുടെ ജി എസ് ടി ജനവരി ഒന്ന് മുതല്‍ 5 ശതമാനത്തില്‍ നിന്ന് 12 ശതമാനമാകും. നെയ്ത തുണിത്തരങ്ങള്‍, സിന്തറ്റിക് നൂല്‍, പുതപ്പുകള്‍, ടെന്റുകള്‍, കൂടാതെ ടേബിള്‍ക്ലോത്ത് അല്ലെങ്കില്‍ സെര്‍വിയേറ്റുകള്‍ പോലുള്ള അനുബന്ധ സാധനങ്ങള്‍ ഉള്‍പ്പെടെയുള്ള തുണിത്തരങ്ങളുടെ നിരക്കും 5 % ല്‍ നിന്ന് 12 % ആയി ഉയര്‍ത്തിയിട്ടുണ്ട്.

പാദരക്ഷകളുടെ ജി എസ് ടി നിരക്കുകളും 5 ല്‍ നിന്ന് 12 ശതമാനമാക്കിയിട്ടുണ്ട്. അതേസമയം ജി എസ് ടി ഉയര്‍ത്തിയത് വ്യവസായത്തെ സാരമായി ബാധിക്കുമെന്ന് ക്ലോത്തിംഗ് മാനുഫാക്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സി എം എ ഐ) പറഞ്ഞു.പുതിയ നിരക്ക് ഈ മേഖലയുടെ നട്ടെല്ലൊടിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഓണ്‍ലൈന്‍ യാത്രയ്ക്ക് വിലകൂടും

ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യുന്ന കാര്‍ ,ഓട്ടോ യാത്രകള്‍ക്ക് ചെലവേറും. ഒന്നാം തീയതി മുതല്‍ ഇവയ്ക്ക് അഞ്ച് ശതമാനം ജി എസ് ടി നല്‍കണം. സാധരണ കാര്‍ ഓട്ടോ സര്‍വ്വീസുകള്‍ക്ക് ജി എസ് ടി ബാധകമാകില്ല.

ഓണ്‍ലൈന്‍ ഭക്ഷണം

ജനവരി ഒന്ന് മുതല്‍ ഓണ്‍ലൈനില്‍ വാങ്ങുന്ന ഭക്ഷണത്തിന് ഉപഭോക്താക്കളില്‍ നിന്ന് ഡെലവറി കമ്പനികള്‍ നേരിട്ട് ജി എസ് ടി ഈടാക്കും. അതേസമയം ഇത് ഭക്ഷണവില ഉയരാന്‍ കാരണമാകില്ല. നേരത്തെ റസ്റ്റോറന്റുകളാണ് ജി എസ് ടി നല്‍കേണ്ടിയിരുന്നത്. ഇപ്പോള്‍, റെസ്റ്റോറന്റുകള്‍ക്ക് പകരം, സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ കമ്പനികള്‍ ജി എസ് ടി അടക്കേണ്ടി വരും. ഇത് വരുമാന ചോര്‍ച്ച തടയാന്‍ സഹായിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.


ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ THE LOCAL ECONOMY ടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.